ഷബീനയുടെ സമരം ഗൗരവമേറിയത് ^ചെന്നിത്തല

ഷബീനയുടെ സമരം ഗൗരവമേറിയത് -ചെന്നിത്തല കോട്ടക്കൽ: ദേശീയപാത വികസനത്തി​െൻറ പേരിൽ ഭൂമി നഷ്ടപ്പെടുന്നതിനെതിരെയുള്ള അഡ്വ. ഷബീന ചൂരപ്പുലാക്കലി​െൻറ സമരം ഗൗരവമേറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാഗതമാെട്ട സമരപ്പന്തൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം 11ന് സർവകക്ഷി യോഗത്തിൽ അവതരിപ്പിക്കും. ഷബീനയെ അദ്ദേഹം ഹാരമണിയിച്ചു. എം.എൽ.എമാരായ കെ.എൻ.എ. ഖാദർ, എ.പി. അനിൽകുമാർ, ഡി.സി.സി അധ്യക്ഷൻ വി.വി. പ്രകാശ് എന്നിവരും കൂടെയുണ്ടായിരുന്നു. വി.ടി. സുബൈർ തങ്ങൾ, സി. ആസാദ്, കുഞ്ഞാണി സ്വാഗതമാട്, വാഹിദ് ചങ്ങരംചോല, ഹനീഫ തൈക്കാടൻ, കെ.വി. നിഷാദ് എന്നിവർ സ്വീകരിച്ചു. അതിജീവനത്തിനായുള്ള പോരാട്ടം -സുരേഷ് കീഴാറ്റൂർ കോട്ടക്കൽ: അഡ്വ. ഷബീന ചൂരപ്പുലാക്കലിനെ കാണാൻ സമരപ്പന്തലിൽ കീഴാറ്റൂർ സമരനായകനെത്തി. അതിജീവനത്തിനായുള്ള പോരാട്ടമാണ് നടക്കുന്നതെന്നും ന്യായമായ അവകാശത്തിനും വേണ്ടിയാണ് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.