ഹയർ സെക്കൻഡറി അധ്യാപകർ 11ന്​ മൂല്യനിർണയം ബഹിഷ്കരിക്കും

മഞ്ചേരി: ഹയർ സെക്കൻഡറി മേഖലയെ സർക്കാർ തകർക്കുന്നെന്നാരോപിച്ച് എഫ്.എച്ച്.എസ്.ടി.എ ഏപ്രിൽ 11ന് മൂല്യനിർണയം ബഹിഷ്കരിക്കും. ഇടതുസംഘടന സമരത്തിൽ പങ്കെടുക്കില്ല. ക്ലർക്ക്, പ്യൂൺ നിയമനം, ജൂനിയർ അധ്യാപക സ്ഥാനക്കയറ്റം, പ്രിൻസിപ്പൽമാരുടെ ജോലിഭാരം എന്നിവയിൽ പരിഹാരം കാണാതെ ഹയർ സെക്കൻഡറി വകുപ്പുതന്നെ ഇല്ലാതാക്കാനുള്ള നടപടി പൊതുവിദ്യാഭ്യാസത്തെ തകർക്കുമെന്ന് അധ്യാപക സംഘടന ഫെഡറേഷൻ ആരോപിച്ചു. ജോസ് ജോൺ, ഷൗക്കത്തലി, ടി. വിജയൻ, കെ. സിജു, എ.പി. അബ്ദുന്നാസർ, നുഹ്മാൻ ഷിബിലി, ടി.എസ്. ഡാനിഷ്, മജോഷ്, രഞ്ജിത്, ജാസിം, കെ.ടി. ഉമ്മർ, അബ്ദുൽ ഹക്കീം, ശ്രീഹരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.