ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടൽ കത്തിനശിച്ചു

അഗളി: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അട്ടപ്പാടിയിലെ ആനക്കട്ടിയിൽ ഹോട്ടൽ കത്തിനശിച്ചു. ഞായറാഴ്ച പുലർച്ച ആറോടെയാണ് ആനക്കട്ടി ബസ്സ്റ്റാൻഡിന് എതിർവശത്തെ ബിസ്മി ഹോട്ടലിന് തീപിടിച്ചത്. രണ്ട് മുറികൾ പൂർണമായി കത്തിനശിച്ചു. ആളപായമുണ്ടായില്ല. ആനക്കട്ടി കുറ്റിക്കാട്ടിൽ സിദ്ദീഖി​െൻറ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. ഹോട്ടലിനോട് ചേർന്ന മുറികളിലാണ് സിദ്ദീഖും കുടുംബവും താമസിക്കുന്നത്. രാവിലെ പാചകപ്പുരയിലെ തീർന്ന സിലിണ്ടർ മാറ്റി പുതിയത് സ്ഥാപിക്കുന്നതിടെയാണ് അപകടം. സിദ്ദീഖിനെ കൂടാതെ ഭാര്യ ആയിശയും രണ്ട് മക്കളും കൂടെയുണ്ടായിരുന്നു. തീപടർന്നതോടെ ഇവർ പുറത്തേക്ക് ഓടി. പ്രദേശവാസികളുടെ അവസരോചിത ഇടപെടൽ മൂലമാണ് തീപിടിത്തത്തി​െൻറ വ്യാപ്തി കുറക്കാനായത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഗൃഹോപകരണങ്ങൾ, സ്വർണാഭരണം, മൊബൈൽ ഫോണുകൾ എന്നിവയും കത്തി നശിച്ചു. ഷോളയൂർ എസ്.ഐ ചന്ദ്ര​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.