പുലാമന്തോൾ ടൗണിൽ വാഹനാപകടം പതിവാകുന്നു

പുലാമന്തോൾ: നവീകരണം നടത്തിയ പുലാമന്തോൾ ടൗണിൽ ട്രാഫിക് ഐലൻഡും ദിശാബോർഡും സ്ഥാപിക്കാത്തത് കാരണം ടൗൺ ജങ്ഷനിൽ വാഹനാപകടം നിത്യസംഭവമാവുന്നു. വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായാണ് 85 ലക്ഷം രൂപ െചലവഴിച്ച് ഇവിടെ നവീകരണം നടത്തിയത്. ഇതോടെ ഗതാഗതക്കുരുക്കിന് പരിഹാരമായെങ്കിലും വാഹനാപകടങ്ങൾ പതിവാകുകയാണ്. നിയമം ലംഘിച്ചുള്ള വാഹനങ്ങളുടെ സഞ്ചാരമാണ് അപകടങ്ങൾക്ക് കാരണം. കൊളത്തൂർ-പട്ടാമ്പി-പെരിന്തൽമണ്ണ റോഡുകൾ സംഗമിക്കുന്ന ജങ്ഷനിൽ വാഹനങ്ങൾ ദിശമാറി സഞ്ചരിക്കുന്നതോടെയാണ് അപകടത്തിനിടയാക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് 12ന് കൊളത്തൂർ ഭാഗത്തുനിന്ന് വരികയായിരുന്ന വല്ലപ്പുഴ സ്വദേശിയുടെ ഇന്നോവ കാറും പട്ടാമ്പി ഭാഗത്തുനിന്ന് വരികയായിരുന്ന പുലാമന്തോളിൽ സർവിസ് നടത്തുന്ന ഓട്ടോയും കൂട്ടിയിടിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഇതുപോലെ കാറുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.