മസ്ജിദ് സമർപ്പണവും മാനവസൗഹൃദ സമ്മേളനവും

മക്കരപറമ്പ്: മേലേ കാളാവ് അൻവാറുൽ ഇസ്ലാം സംഘം മൻബഉൽ ഉലൂം മദ്റസ കമ്മിറ്റി പുനർനിർമിച്ച മസ്ജിദി​െൻറ ഉദ്ഘാടനം പാണക്കാട് സാബിഖ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹല്ല് ഖത്തീബ് അബൂബക്കർ സിദ്ദീഖ് നദ്വി അധ്യക്ഷത വഹിച്ചു. മാനവ സൗഹൃദ സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിലാപറമ്പ് മഹല്ല് പ്രസിഡൻറ് എം. മൊയ്തു അധ്യക്ഷത വഹിച്ചു. കുളത്തറക്കാട് വിഷ്ണു ക്ഷേത്ര പ്രസിഡൻറ് ശിവദാസ് പിലാപറമ്പിൽ മുഖ്യാതിഥിയായി. ഡോ. റഷീദ് കാരിയാത്ത്, മുജീബ് കുറ്റിരി, ഫഹദ് ചോലശ്ശേരി, കെ.ടി. സുരേഷ് കുമാർ തുടങ്ങിയവരെ ആദരിച്ചു. സാലിഹ് വാഫി ഓണംപള്ളി മുഖ്യപ്രഭാഷണം നടത്തി. വിവിധ മഹല്ലുകളെ പ്രതിനിധാനം ചെയ്ത് അനസ് കരുവാട്ടിൽ, പ്രഫ. കെ.പി. അബ്ദുൽ ജബ്ബാർ, കെ.എം. മുജീബ് റഹ്മാൻ, മെഹ്ബൂബ് വേങ്ങശ്ശേരി, കട്ടുപ്പാറ മുസ്തഫ, ഫസൽ നാലകത്ത്, ഫിറോസ് ഖാൻ പുത്തനങ്ങാടി, കെ.പി. അബൂബക്കർ ഹാജി, വാർഡ് അംഗം പി.ടി. അബ്ദുൽ ബഷീർ, ഷമീർ രാമപുരം, എം. അബ്ദുൽ സലാം, ഹുസൈൻ കാരിയത്ത് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.