കടലോര ജാഗ്രതസമിതി ഹൗസ് കാമ്പയിൻ സംഘടിപ്പിച്ചു

കൂട്ടായി: തീരദേശത്ത് വർധിച്ചുവരുന്ന മദ്യത്തി​െൻറയും മയക്കുമരുന്നുകളുടെയും പുകയില ഉൽപന്നങ്ങളുടെയും ഉപയോഗങ്ങൾക്കെതിരെയും സദാചാര പൊലീസിങ്, സാമൂഹികവിരുദ്ധ ശല്യം എന്നിവക്കെതിരെയും കടലോര ജാഗ്രതസമിതി കാമ്പയിൻ സംഘടിപ്പിച്ചു. ഐ.സി.ഡി.എസ്, ആശാ വർക്കർമാർ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ പടിഞ്ഞാറെക്കര മുതൽ ഉണ്ണിയാൽ ആലിൻചുവട് വരെയുള്ള വീടുകളിലാണ് കാമ്പയിൻ സംഘടിപ്പിച്ചത്. തുടർച്ചയെന്നോണം ലഘുലേഖ വിതരണവും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കാനും വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മത്സ്യത്തൊഴിലാളികൾക്ക് ഇന്ത്യൻ നാവികസേനയുടെ ബോധവത്കരണ ക്ലാസ് പടിഞ്ഞാറെക്കര ടൂറിസം ബീച്ചിൽ സംഘടിപ്പിക്കാനും തുടർന്ന് പടിഞ്ഞാറെക്കര തീരസുരക്ഷ സമിതി രൂപവത്കരിക്കാൻ ജാഗ്രത സമിതി തീരുമാനിച്ചു. യോഗത്തിൽ തിരൂർ സി.ഐ അബ്ദുൽബഷീർ അധ്യക്ഷത വഹിച്ചു. സലാം താണിക്കാട്, തിരൂർ അഡീഷനൽ സബ് ഇൻസ്‌പെക്ടർ ശിവദാസൻ, എ.പി.എം. ഇസ്ഹാഖ്, ടി. വിബിഷ്ണൻ, സുലൈമാൻ, കുഞ്ഞിമോൻ, സിറാജ് പറവണ്ണ എന്നിവർ സംസാരിച്ചു. വാലില്ലാപുഴ സംരക്ഷണം: കയർ ഭൂവസ്ത്രം വിരിക്കൽ തുടങ്ങി തിരുനാവായ: പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ വാലില്ലാപുഴ സംരക്ഷിക്കുന്നതി​െൻറ ഭാഗമായി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പുഴയുടെ ഇരുവശങ്ങളിലും കയർ ഭൂവസ്ത്രം വിരിച്ച് പുല്ല് വെച്ചുപിടിപ്പിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. ഇതുമൂലം അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന പുഴ സംരക്ഷിക്കുന്നതോടൊപ്പം തിരുനാവായ, തിരുത്തി, പാലത്തുംകുണ്ട് പ്രദേശങ്ങളിൽ തരിശായി കിടക്കുന്ന പാടശേഖരങ്ങൾ കൃഷിക്ക് അനുയോജ്യമാക്കാനും ഒരു പരിധിവരെ ജലക്ഷാമത്തിന് പരിഹാരം കാണാനുമാകും. പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ എടശ്ശേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ടി. വേലായുധൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാൻ ആയപ്പള്ളി ഷംസുദ്ദീൻ, മെംബർമാരായ ഷക്കീല അമരിയിൽ, പറമ്പിൽ അബ്ദുന്നാസർ, സക്കീർ മാങ്കടവത്ത്, വി.ഇ.ഒ ബാബുമോൻ, എൻ.ആർ.ഇ.ജി.എസ് ബ്ലോക്ക് എ.ഇ ഫയാസ്, ഓവർസിയർ ലത്തീഫ്, ഡി.ഇ.ഒ സിന്ധു, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.