വെള്ളത്തി​െൻറ കാര്യത്തിൽ നിയ​ന്ത്രണം വേണം; മേൽമുറി വില്ലേജിൽ പുതിയ കണക്​ഷനുകൾ നൽകുന്നത്​ നിർത്തി

മലപ്പുറം: നഗരത്തിൽ ജലത്തി​െൻറ വിവേകപൂര്‍വമായ ഉപയോഗം മനസ്സിലാക്കി വേണം ഇനി മുന്നോട്ടുപോകാൻ. ജല അതോറിറ്റി കണക്ഷനിൽനിന്ന് തോട്ടം നനക്കാനും വാഹനം കഴുകാനും കെട്ടിടനിർമാണത്തിനും അനധികൃതമായി വെള്ളമെടുക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മേൽമുറി വില്ലേജിൽ പുതിയ കണക്ഷനുകൾ നൽകുന്നത് തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. കാലവർഷമെത്താൻ രണ്ടുമാസത്തോളം ഉള്ളതിനാൽ ഗാര്‍ഹിക-കാര്‍ഷിക-വ്യാവസായിക ആവശ്യങ്ങള്‍ക്ക് വെള്ളം ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ പണികിട്ടും. കഴിഞ്ഞ വർഷെത്ത അപേക്ഷിച്ച് വെള്ളത്തി​െൻറ കാര്യത്തിൽ കാര്യമായ കുറവ് വന്നിട്ടിെല്ലന്നും ചൂട് കൂടുന്നതോടെ സ്ഥിതി മാറും. പമ്പിങ്ങിൽ ഇതുവരെ നിയന്ത്രണമൊന്നും ഏർപ്പെടുത്തിയിട്ടില്ല. 15000ത്തോളം ഉപഭോക്താക്കളാണ് നഗരസഭ പരിധിയിലുള്ളത്. മണ്ണാർകുണ്ട്, നാമ്പ്രാണി, ചാമക്കയം, ഹാജിയാർപള്ളി പമ്പ് ഹൗസുകളിൽനിന്നാണ് മലപ്പുറം നഗരസഭയിലേക്ക് ആവശ്യമായ വെള്ളമെത്തിക്കുന്നത്. വെള്ളത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം, വയറിളക്കം എന്നീ രോഗങ്ങളുടെ കാര്യത്തിലും ജില്ലയിൽ വർധനയുണ്ടായിട്ടുണ്ട്. മാർച്ചിൽ മഞ്ഞപ്പിത്തം ബാധിച്ച് ആറുപേരും വയറിളക്കം പിടിപെട്ട് 4804 പേരും ചികിത്സതേടി. മേൽമുറി ഭാഗത്ത് വെള്ളമെത്തുന്നത് നാമ്പ്രാണി പമ്പ് ഹൗസിൽനിന്നാണ്. നിലവിലുള്ള കണക്ഷനുകൾക്ക് എത്തിക്കാൻ ആവശ്യത്തിന് വെള്ളമില്ലാതായതോടെയാണ് പുതിയവക്ക് നിയന്ത്രണമേർപ്പെടുത്തിയത്. നാമ്പ്രാണി തടയണയിൽ വെള്ളം കുറഞ്ഞതും തിരിച്ചടിയായി. സിവിൽ സ്റ്റേഷൻ വളപ്പിൽ അറ്റകുറ്റപ്പണി തുടങ്ങിയ കുടിവെള്ള ടാങ്കി​െൻറ ഒരു ചേംബറി​െൻറ പണി പൂർത്തിയായിട്ടുണ്ട്. കോലാർ ലൈനിൽ വിതരണത്തിനായുള്ള ചേംബറി​െൻറ പണിയാണ് ഇനി പൂർത്തിയാകാനുള്ളത്. പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകുന്നത് കണ്ടാലും അനധികൃതമായി വെള്ളം പാഴാക്കുന്നതും ശ്രദ്ധയിൽപെട്ടാലും വാട്ടർ അതോറിറ്റിയിൽ അറിയിക്കാം. ഫോൺ: 0483 2734857.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.