ജനകീയ കൂട്ടായ്മയില്‍ പാട്ടുപാറകുളമ്പ് സ്‌കൂളി​െൻറ മുഖംമാറുന്നു

ഒറ്റത്തറ: മാനേജ്‌മ​െൻറും നാട്ടുകാരും പൂര്‍വവിദ്യാര്‍ഥികളും ഒന്നിച്ചപ്പോൾ ജനകീയ കൂട്ടായ്മയിൽ പാട്ടുപാറകുളമ്പ് എ.എം.എല്‍.പി സ്‌കൂള്‍ ആധുനിക നിലവാരത്തിലേക്കുയരുന്നു. മാനേജ്‌മ​െൻറ് നിർമിച്ച ബാലസൗഹൃദമായ പുതിയ കെട്ടിടത്തിലെ സ്മാര്‍ട്ട് ക്ലാസ്മുറികളിലേക്ക് ഫര്‍ണിച്ചറുകള്‍, കമ്പ്യൂട്ടറുകള്‍, എ.സി തുടങ്ങിയ സൗകര്യങ്ങളൊരുക്കിയത് നാട്ടുകാരും പൂര്‍വവിദ്യാര്‍ഥികളും ചേര്‍ന്നാണ്. കഴിഞ്ഞ വര്‍ഷം തുടങ്ങിയ 'എക്‌സലൻറ് സ്‌കൂള്‍' പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളിനെ ആധുനികവത്കരിക്കുന്നത്. കമ്പ്യൂട്ടര്‍ ലാബ്, കളിസ്ഥലം, ജൈവവൈവിധ്യ ഔഷധോദ്യാനം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11ന് സ്‌കൂള്‍ വാര്‍ഷികാഘോഷവും കെട്ടിടോദ്ഘാടനവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും. വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.