പി.സി.ഡബ്ല്യൂ.എഫ് ദശവാർഷിക സമ്മേളനം സമാപിച്ചു

പൊന്നാനി: രണ്ടുദിവസങ്ങളിലായി നടന്ന പി.സി.ഡബ്ല്യൂ.എഫ് ദശവാർഷിക സമ്മേളനം സമാപിച്ചു. സമ്മേളനത്തി​െൻറ ഭാഗമായി വിവിധ പരിപാടികളാണ് നടന്നത്. നാടി​െൻറ മുന്നേറ്റത്തിന് 'നന്മയുടെ കരുത്ത്' ശീർഷകത്തിൽ നടക്കുന്ന ദശവാർഷികാഘോഷത്തി​െൻറ സമാപന സമ്മേളനം പൊന്നാനി എ.വി ഹയർ സെക്കൻഡറി സ്കൂളിലാണ് നടന്നത്. സമാപന ദിനത്തിൽ രാവിലെ 'പൊന്നാനി ജില്ല -പ്രസക്തിയും പ്രായോഗികതയും' വിഷയത്തിൽ സെമിനാർ നടന്നു. ജനസാന്ദ്രതയും വിസ്തൃതിയുമേറിയ മലപ്പുറം ജില്ല വിഭജിച്ച് പൊന്നാനി ആസ്ഥാനമാക്കി ജില്ല രൂപവത്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് കൊണ്ട് വി.ടി. ബൽറാം എം.എൽ.എ പറഞ്ഞു. ഇബ്രാഹിം മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ഡോ. അശ്റഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. എ.കെ. മുസ്തഫ, സി. ഹരിദാസ്, ഡോ. മുഹമ്മദ് ബിൻ അഹമ്മദ്, ജെ.പി. വേലായുധൻ, കെ.വി. നദീർ, പി.പി. കമാലുദ്ദീൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സ്ത്രീധന രഹിത വിവാഹത്തിന് മഖ്ദൂം എം.പി. മുത്തുക്കോയ തങ്ങൾ കാർമികത്വം വഹിച്ചു. പൊതുസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൈതൽ ജാറം ആണ്ടുനേർച്ച സമാപിച്ചു പൊന്നാനി: മൂന്നുദിവസങ്ങളിലായി നടന്ന പൊന്നാനി ഈശ്വരമംഗലം ചമ്രവട്ടം കടവ് പൈതൽ ജാറം ആണ്ടുനേർച്ച സമാപിച്ചു. ഞായറാഴ്ച നടന്ന അന്നദാനത്തിന് നൂറു കണക്കിനാളുകൾ എത്തി. പൊന്നാനിയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഈശ്വരമംഗലം ചമ്രവട്ടം കടവ് പൈതൽ ജാറം ആണ്ടുനേർച്ചയുടെ ഭാഗമായി വിവിധ പരിപാടികളാണ് നടന്നത്. പൊന്നാനി മഖ്ദൂം എം.പി. മുത്തുക്കോയ തങ്ങൾ പതാക ഉയർത്തിയതോടെ നേർച്ച ആരംഭിച്ചു. ഖത്മുൽ ഖുർആൻ മജ്ലിസ്, ദുആ സമ്മേളനം എന്നിവ നടന്നു. ദുആ സമ്മേളനം കെ.എം. മുഹമ്മദ് ഖാസിം കോയ ഉദ്ഘാടനം ചെയ്തു. ശൈഖുനാ മാത്തൂർ ഉസ്താദ് ദുആക്ക് നേതൃത്വം നൽകി. മുഹമ്മദ് റഫീഖ് അഹ്സനികരുവൻ തിരുത്തി മുഖ്യപ്രഭാഷണം നിർവഹിച്ചു. തുടർന്ന് സമാപന ദിവസത്തിൽ രാവിലെ മുതൽ അന്നദാനം നടന്നു. വിവിധയിടങ്ങളിൽനിന്ന് നൂറുകണക്കിന് പേർ ഭക്ഷണം വാങ്ങാനെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.