ഇക്കോ ഷോപ്പ് തുറന്നു

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, പച്ചക്കറി ക്ലസ്റ്റർ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള ഇക്കോ ഷോപ്പ് കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ ആദ്യ വിൽപന നിർവഹിച്ചു. പി. ശിവദാസൻ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ കൃഷി ഓഫിസർ ലിൻസി സേവ്യർ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജിമ്മി മാത്യൂ, പ്രിയ, ജയലക്ഷ്മി, ആൻറണി മതിപ്പുറം, യു.ടി. രാമകൃഷ്ണൻ, കൃഷി അസി. ഡയറക്ടർ ഇ.കെ. യൂസുഫ്, കൃഷി ഓഫിസർ പി. സാജിദലി, പി.ജി. വത്സൻ, എം. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.