വീണ്ടും ഗിന്നസ് റെക്കോഡിനൊരുങ്ങി സെയ്​തലവി

ആനക്കര: ആണിതറച്ച് മരപ്പലകളിൽ ഒന്നിന് മുകളിൽ ഒന്നായി ഏഴുപേരെയും വഹിച്ച് ഒരുമിനിറ്റ് കൊണ്ട് റെക്കോഡിട്ട സെയ്തലവി മറ്റൊരു ചരിത്രവും കുറിക്കാൻ ഒരുങ്ങുന്നു. ഇത്തവണ ഒരുമിനിറ്റിനുള്ളിൽ നാലുകിലോ തൂക്കമുള്ള 50ൽ അധികം തണ്ണിമത്തൻ മനുഷ്യശരീരത്തിൽ വെട്ടിതുണ്ടമാക്കുകയാണ് ലക്ഷ്യം. അമേരിക്കയിൽ ഇതേസമയത്തിനുള്ളിൽ 44 എണ്ണം വെട്ടിയതാണ് ചരിത്രം. കുമ്പിടി ഓഡിറ്റോറിയത്തിൽ ഈമാസം 10ന് വൈകീട്ട് അഞ്ചുമണിയോടെയാണ് ചരിത്ര മുഹൂർത്തത്തിലേക്കുള്ള കാൽവെപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.