ദേശീയപാത സമരത്തിലെ തീവ്രവാദി പരാമർശം; സി.പി.എമ്മിനെ തിരിഞ്ഞുകുത്തുന്നു

മലപ്പുറം: 45 മീറ്ററിലധികം വീതിയുള്ള നിലവിലെ ദേശീയപാത ഒഴിവാക്കി 400 മീറ്റർ നീളത്തിൽ 32 വീടുകൾ നഷ്ടമാക്കി ദേശീയപാതക്കായി സ്ഥലമെടുക്കുന്നതിനെതിരെ തലപ്പാറയിൽ നടന്ന സമരത്തിന് മുന്നിൽ മുസ്ലിം തീവ്രവാദികളും വിധ്വംസക പ്രവർത്തകരും രാജ്യേദ്രാഹികളുമാണെന്ന സി.പി.എം വിമർശം പാർട്ടിയെ തന്നെ തിരിഞ്ഞു കുത്തുന്നു. സംഘർഷമുണ്ടായ വലിയപറമ്പ്, അരീത്തോട് ഭാഗങ്ങളിൽ സമരത്തിൽ പെങ്കടുത്തതിന് അറസ്റ്റിലായവരിൽ സി.പി.എം എ.ആർ നഗർ ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് അംഗവുമായ കെ.പി. ഷമീറുണ്ട്. ഷമീറിന് പുറമെ സഹോദരനും പാർട്ടി അംഗവുമായ മുനീർ വലിയപറമ്പും സമരത്തിന് പിന്തുണയുമായുണ്ട്. പാർട്ടി വ്യത്യാസമില്ലാതെ അരീത്തോട് ഭാഗത്തെ ജനങ്ങൾ നടത്തുന്ന സമരത്തെ അവഹേളിക്കുന്ന രീതിയിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും മുതിർന്ന സി.പി.എം നേതാവ് എ. വിജയരാഘവനും നടത്തിയ പദപ്രയോഗങ്ങളാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. ഇത് സമരത്തിൽ പെങ്കടുത്ത പാർട്ടി അംഗങ്ങൾക്കു കൂടി ബാധകമാകുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. വിജയരാഘവ​െൻറയും സുധാകര​െൻറയും പ്രസ്താവനയെ ശക്തമായി അപലപിച്ചുകൊണ്ട് എ.െഎ.വെ.എഫ് ജില്ല കമ്മിറ്റി തന്നെ രംഗത്തു വന്നത് ജില്ലയിലും പുറത്തുമുണ്ടായ ശക്തമായ പ്രതിഷേധങ്ങളുടെ ഭാഗമായാണ്. സാമൂഹിക മാധ്യമങ്ങളിലും രൂക്ഷമായ പ്രതികരണങ്ങളാണ് സി.പി.എം നേതാക്കൾക്കെതിരെ വന്നുകൊണ്ടിരിക്കുന്നത്. പാർട്ടി അംഗമായ മുനീർ ഫെയ്സ്ബുക് പോസ്റ്റിൽ വിജയരാഘവനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. പ്രാദേശിക കാര്യത്തിൽ ഇടപെട്ടതിനാണോ മുതിർന്ന നേതാവ് തീവ്രവാദികൾ എന്ന് വിളിച്ചത് എന്ന് ചോദിച്ചുകൊണ്ട് തുടങ്ങുന്ന പോസ്റ്റ് വേങ്ങര തെരഞ്ഞെടുപ്പിന് വന്നപ്പോൾ തങ്ങളുടെ വീട്ടിൽ പാർട്ടി യോഗം നടത്തിയത് തീവ്രവാദം പഠിപ്പിക്കാനാണോ എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. ഇതിന് ശേഷമിട്ട പോസ്റ്റിലും രൂക്ഷമായ വിമർശനമാണുള്ളത്. യഥാർഥ കമ്യൂണിസ്റ്റുകാരന് ഒരു നേതാവിനെയും ഭയക്കേണ്ടതില്ലെന്നും തികച്ചും ന്യായമായ സമരത്തോടൊപ്പമാണുള്ളതെന്നും ശൂന്യതയിലേക്ക് നോക്കി വിഡ്ഢിത്തം വിളമ്പുന്ന നേതാക്കൾ പഴയകാലം ഒാർക്കുന്നത് നല്ലതായിരിക്കുമെന്ന താക്കീതുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.