കഴിവുകേട് മറച്ചുവെച്ച് ഉദ്യോസ്ഥരെ പഴിചാരുന്നത് അവസാനിപ്പിക്കണം -സി.പി.എം

മംഗലം: ഗ്രാമപഞ്ചായത്ത് ഭരണാധികാരികൾ കഴിവുകേട് മറച്ചുവെക്കാൻ ഉദ്യോഗസ്ഥരെ പഴിചാരുകയാണെന്ന് സി.പി.എം മംഗലം ലോക്കൽ കമ്മിറ്റി ആരോപിച്ചു. മംഗലം ഗ്രാമപഞ്ചായത്ത് നികുതി പിരിവിലും പദ്ധതി നിർവഹണത്തിനും വളരെ പിറകിലാണ്. വൻകിടക്കാരുടെ നികുതി പിരിച്ചെടുക്കുന്നതിൽ അമാന്തം കാണിക്കുന്നുവെന്നും ആക്ഷേപമുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും നീക്കിവെച്ച ഫണ്ട് ഉപയോഗിക്കുന്നില്ല. പദ്ധതി അവസാനിക്കാൻ പോകുന്നതി​െൻറ ഏതാനും ദിവസം മുമ്പ് മാത്രമാണ് വളരെ മുൻഗണന നൽകേണ്ട ഇത്തരം പദ്ധതികളുടെ ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് പോലും പഞ്ചായത്ത് ബന്ധപ്പെട്ടവർക്ക് നൽകിയത്. കൂട്ടായി കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് പഞ്ചായത്തി​െൻറ ഭാഗത്തുനിന്നുണ്ടായത്. ഇതുസംബന്ധിച്ച് ജില്ല കലക്ടർ വിളിച്ചു ചേർത്ത യോഗതീരുമാനങ്ങൾ പോലും നടപ്പാക്കാൻ ഭരണാധികാരികൾ തയാറായിട്ടില്ല. കാവഞ്ചേരിയിലെ രണ്ടുറോഡുകൾ, കൂട്ടായിയിലെ ഒരു റോഡ് പണിയിലും അമാന്തം കാണിച്ചു. പഞ്ചായത്ത് പ്രസിഡൻറിനെ നോക്കുകുത്തിയാക്കി വൈസ് പ്രസിഡൻറാണ് ഭരണം നടത്തുന്നുവെന്നാണ് നാട്ടുകാർക്കുള്ള ആക്ഷേപം. ഇഷ്ടക്കാരായ കരാറുകാർക്ക് വർക്ക് വീതിച്ചുനൽകുകയും അവസാന ദിവസങ്ങളിൽ 'തട്ടിക്കൂട്ട്' പണികൾ നടത്തി ബില്ല് മാറിയെടുക്കുകയും ചെയ്യുന്നതിന് കൂട്ടുനിൽകാത്തതാണ് ഉദ്യോഗസ്ഥർക്കെതിരെ തിരിയാൻ ഭരണാധികളെ പ്രേരിപ്പിച്ചിരിക്കുന്നതെന്നും ലോക്കൽ കമ്മിറ്റി കുറ്റപ്പെടുത്തി. പദ്ധതി നടത്തിപ്പിലും നികുതി പിരിവിലും മംഗലം ഗ്രാമ പഞ്ചായത്തി​െൻറ ഗുരുതരമായ അനാസ്ഥയിൽ സി.പി.എം മംഗലം ലോക്കൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. എ. പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.