ആരോഗ്യ ബോധവത്കരണ ക്ലാസ്

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ഡിവിഷൻ അഞ്ച് ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളിൽ വർധിച്ചു വരുന്ന മൊബൈൽ ഇൻറർനെറ്റ് ഉപയോഗം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. ഫാത്തിമക്കുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ സി. ഷിഹാബുദ്ദീൻ എന്ന ബാവ, ഹെൽത്ത് ഇൻസ്പെക്ടർ തോമസ് ജോസഫ്, സി.ഡി.എസ് ചെയർപേഴ്സൺ സുനിത രമേഷ്, എ.ഡി.എസ് ഷീബ, ബ്ലോക്ക് സാക്ഷരത നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു, പി. ഹാരിസ് മാസ്റ്റർ, കെ. മുജീബ് റഹിമാൻ, ജെ.പി.എച്ച്.എൻ സരോജിനി എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ സമിതി അംഗം ഡോ. മുഹമ്മദ് ജസീൽ ക്ലാസിന് നേതൃത്വം നൽകി. മേഖല സമ്മേളനം പുറമണ്ണൂർ: രണ്ട് ദിവസമായി പുറമണ്ണൂരിൽ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം മേഖല സമ്മേളനം സമാപിച്ചു. ഡോ. മുഹമ്മദ് ഷാഫി സംഘടനരേഖ അവതരിപ്പിച്ചു. കെ. പ്രേംരാജ് അധ്യക്ഷത വഹിച്ചു. കവി ടി. മുഹമ്മദ് പുറമണ്ണൂർ സംസാരിച്ചു. പി. വിജയകൃഷ്ണൻ സ്വാഗതവും ടി. മുരളിദാസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ പി. വിജയകൃഷ്ണൻ (പ്രസി), സുബ്രഹ്മണ്യൻ (സെക്ര), കെ. പ്രേംരാജ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.