മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിൽ തസ്തിക സൃഷ്​ടിക്കൽ വഴിപാട്

മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക തസ്തികകളില്‍ നിയമനം നടത്തുന്ന രീതി ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. രോഗികളുടെ എണ്ണത്തിനും സൗകര്യത്തിനും അനുസരിച്ച് തസ്തിക സൃഷ്ടിക്കാത്തതാണ് കാരണം. ആരോഗ്യ ഇൻഷുറൻസ് വഴിയുള്ള ആർ.എസ്.ബി.വൈ ഫണ്ട് ഉപയോഗിച്ചാണ് ഇവർക്ക് ശമ്പളം. 210 ജീവനക്കാര്‍ പി.എസ്.സി വഴിയല്ലാതെ സേവനം ചെയ്യുന്നുണ്ട്. ഇതില്‍ മുക്കാല്‍ ഭാഗവും മുന്‍ യു.ഡി.എഫ് സര്‍ക്കാറി​െൻറ കാലത്ത് നിയമനം നടത്തിയതാണ്. ചില തസ്തികകളില്‍ ഇൻറര്‍വ്യൂ പോലും കൂടാതെ നിയമിച്ചിട്ടുമുണ്ട്. നിലവില്‍ താല്‍ക്കാലിക സേവനം ചെയ്യുന്നവരുടെ കരാര്‍ കാലാവധി കഴിയുമ്പോള്‍ പുതുക്കി നല്‍കുകയാണ്. അപ്രകാരം ചെയ്യാതെ പുതിയ ഇൻറർവ്യൂ നടത്തി നിയമനം നടത്താൻ തീരുമാനിച്ചെങ്കിലും യു.ഡി.എഫ് പ്രവർത്തകർ ഇൻറർവ്യൂ സ്ഥലത്ത് വന്നു ബഹളം വെച്ചതിനാൽ മുടങ്ങിയതാണ്. പിന്നീട് ഒാരോ വിഭാഗം തസ്തികക്കും ഇൻറർവ്യൂ ഇടവിട്ട് നടത്തിവരുന്നുണ്ട്. പുതിയ പട്ടിക തയാറാക്കി ആവശ്യം വരുന്ന മുറക്ക് നിയമിക്കാനാണിത്. 2010 ജനുവരി രണ്ടിന് ജനറല്‍ ആശുപത്രിയായും 2013 സെപ്റ്റംബര്‍ മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയായും ഉയര്‍ത്തിയതാണിത്. ആശുപത്രി വികസനത്തിനും രോഗികള്‍ക്ക് സൗകര്യങ്ങള്‍ കൂട്ടാനും വിനിയോഗിക്കേണ്ട ഫണ്ട് ഉപയോഗിച്ച് വന്‍ തോതില്‍ താല്‍ക്കാലിക നിയമനം നടത്തിയത് സംബന്ധിച്ച് നേരത്തേ പരതികളുയര്‍ന്നിരുന്നു. നേരത്തേ എന്‍.ആര്‍.എച്ച്.എം നിയമിച്ച സ്റ്റാഫ് നഴ്സ് അടക്കമുള്ള തസ്തികകളിലുള്ളവരെ ആര്‍.എസ്.ബി.വൈ പദ്ധയിലേക്ക് മാറ്റിയതോടെ ബാധ്യത വർധിച്ചു. 23 വിഭാഗങ്ങളിലായാണ് 210 പേർ. ലാബ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, എക്സ് റേ ടെക്നീഷ്യൻ, ബയോ മെഡിക്കല്‍ ടെക്നീഷ്യൻ, ഇ.സി.ജി ടെക്നീഷ്യന്‍, ഇലക്ട്രീഷ്യൻ, പമ്പ് ഓപറേറ്റർ, ലോണ്‍ട്രി ഓപറേറ്റർ, പ്ലംബർ, ഡാറ്റാ എന്‍ട്രി ഓപറേറ്റർ, ഡയാലിസിസ് ടെക്നീഷ്യൻ, ലിഫ്റ്റ് ഓപറേറ്റർ, ലിഫ്റ്റ് ഓപറേറ്റര്‍ മെക്കാനിക്ക്, ഫാര്‍മസിസ്റ്റ്, നഴ്സിങ് അസിസ്റ്റൻറ്, ഡ്രൈവർ, അക്കൗണ്ടൻറ് കം ക്ലര്‍ക്ക്, ക്ലീനിങ് സ്റ്റാഫ്, സെക്യൂരിറ്റി, ഒപ്റ്റോമെട്രിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളിലാണിവർ. ജില്ല ആശുപത്രിയിൽനിന്ന് ജനറൽ ആശുപത്രിയും പിന്നീട് മെഡിക്കൽ കോളജുമായി ഉയർത്തിയ കേന്ദ്രത്തിൽ സർക്കാർ മെഡിക്കൽ കൗൺസിലിനെ ബോധിപ്പിക്കാൻ വേണ്ടി ചില തസ്തികകൾ സൃഷ്ടിച്ചു. എന്നാൽ, ഇവയിൽ നിയമനം നടത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.