'സൂഫി സൗഹൃദം ഇന്ത്യൻ സാഹചര്യത്തിൽ' സെമിനാർ

കൊണ്ടോട്ടി: മത ദേശ ചിന്തകൾക്കപ്പുറം മനുഷ്യരെ ഒന്നായി കാണാനുള്ള സാർവ ലൗകിക മാനവ സന്ദേശമാണ് സൂഫിസം പ്രദാനം ചെയ്യുന്നതെന്ന് ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ്. കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് െഡവലപ്മ​െൻറ് സ​െൻററുമായി ചേർന്ന് സംഘടിപ്പിച്ച സൂഫി സൗഹൃദം ഇന്ത്യൻ സാഹചര്യത്തിൽ എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതകാലുഷ്യം നിറഞ്ഞ വർത്തമാന സാഹചര്യത്തിൽ സൂഫിസം ഏറെ പ്രസക്തമാണെന്നും ഡോ. കുറുപ്പ് പറഞ്ഞു. ചടങ്ങിൽ അക്കാദമി ചെയർമാൻ ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. മാപ്പിള സാഹിത്യത്തെക്കുറിച്ചുള്ള പഠനത്തിനുള്ള ശൈഖ് സൈനുദ്ദീൻ അവാർഡ് ഡോ. പി. സക്കീർ ഹുസൈന് ഡോ. കുറുപ്പ് സമ്മാനിച്ചു. ഡോ. അനിൽ ചേലേമ്പ്ര, ഡോ. കെ.കെ. മുഹമ്മദ് അബ്ദുൽ സത്താർ, പ്രഫ. എ.പി. സുബൈർ, ഇ.എം. ഹാഷിം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആനക്കച്ചേരി മൂസ ഹാജി സ്വാഗതവും ഇഖ്ബാൽ കോപ്പിലാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.