റോളർ സ്കേറ്റിങ് പരിശീലന ക്യാമ്പ് തുടങ്ങി

അരീക്കോട്: റോളർ സ്കേറ്റിങ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തി​െൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന റോളർ സ്കേറ്റിങ് പരിശീലന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് അമ്പാഴത്തിങ്ങൽ മുനീറ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ വി.പി. സുഹൈർ അധ്യക്ഷത വഹിച്ചു. ദേശീയ റോളർ സ്കേറ്റിങ് ഹോക്കിയിൽ മികവ് തെളിയിച്ചവർക്കുള്ള ഉപഹാര സമർപ്പണം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി.കെ. ശംസുദ്ദീൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉമ്മർ വെള്ളേരി, എം.പി. ഭാസ്കരൻ, എ.എം. ഷാഫി, എം.പി. സിദ്ദീഖ്, സ്കേറ്റിങ് അസോസിയേഷൻ ജില്ല സെക്രട്ടറി രഘുരാജൻ, അബ്ദുല്ല, വി. ഹഫ്സത്ത്, അൻവർ കാരാട്ടിൽ, നൗഷർ കല്ലട, മുബഷിർ മാസ്റ്റർ, ബുഷൈർ പട്ടീരി തുടങ്ങിയവർ സംസാരിച്ചു. വിവിധ വാർഡുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 പേർക്കാണ് പരിശീലനം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.