ഐ.എൻ.എൽ സംസ്ഥാന നേതാക്കൾക്ക് നാളെ തിരൂരിൽ സ്വീകരണം

തിരൂർ: പുതിയ ഐ.എൻ.എൽ സംസ്ഥാന നേതാക്കൾക്ക് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച തിരൂരിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 5.30ന് തിരൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്താണ് പരിപാടി. ദേശീയ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ തുടങ്ങിയവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് സമദ് തയ്യിൽ, ജനറൽ സെക്രട്ടറി സി.പി. അൻവർ സാദത്ത്, സംഘാടക സമിതി ചെയർമാൻ കെ.പി. അബ്ദുറഹ്മാൻ ഹാജി, ജനറൽ കൺവീനർ ഷംസു തിരൂർ, എം. മമ്മുക്കുട്ടി, എ.കെ. സിറാജ്, റഫീഖ് പെരുന്തല്ലൂർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.