ചേലേമ്പ്രയിലെ യോഗം ബഹളത്തിൽ കലാശിച്ചു

ചേലേമ്പ്ര: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചേലേമ്പ്രയിൽ ഡെപ്യൂട്ടി കലക്ടർ വിളിച്ചുചേർത്ത യോഗവും ബഹളത്തിൽ കലാശിച്ചു. യോഗത്തിൽനിന്ന് ഡെപ്യൂട്ടി കലക്ടർ ഇറങ്ങിപ്പോയി. ശനിയാഴ്ച ഇടിമൂഴിക്കൽ എൽ.പി സ്കൂളിൽ വിളിച്ചുചേർത്ത ചേലേമ്പ്ര, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽപെടുന്ന ഇരകളുടെ യോഗമാണ് ബഹളത്തിലും വാക്തർക്കത്തിലും കലാശിച്ചത്. ഡെപ്യൂട്ടി കലക്ടർ ഡോ. അരുൺ, ചേലേമ്പ്ര, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സി. രാജേഷ്, പി. മിഥുന, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരുൾപ്പെടെ നിരവധി നാട്ടുകാർ യോഗത്തിൽ പങ്കെടുത്തു. നേരേത്തയുണ്ടായിരുന്ന അലൈൻമ​െൻറിൽ മാറ്റം വരുത്തിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് ബഹളത്തിൽ കലാശിച്ചത്. നേരേത്ത വളവ് ഇല്ലാതായി നീളം കുറയുന്ന രീതിയിൽ ആയിരുന്നു. ഇതിൽ ആകെ 20 വീടുകൾ മാത്രമേ നഷ്ടപ്പെടുകയുള്ളൂ. പാത കടന്നുപോയിരുന്നത് കൃഷികളോ ജനവാസമോ ഇല്ലാത്ത 750 മീറ്റർ കുന്നിൻപ്രദേശം ആയിരുന്നു. എന്നാൽ, പുതിയ അലൈൻമ​െൻറിൽ ദേശീയപാതയുടെ നീളവും കൊടുംവളവും കൂടും. മാത്രമല്ല, 60 വീടുകൾ പൂർണമായും നഷ്ടപ്പെടും. കൊടുംവളവ് ഉള്ളതിനാൽ അപകടങ്ങൾക്കും സാധ്യത കൂടുതലാണ്. ഇക്കാര്യം ഇവിടെ കൂടിയ നാട്ടുകാർ തെളിവ് സഹിതം ഡെപ്യൂട്ടി കലക്ടർ ഡോ. അരുണിനെ ബോധിപ്പിക്കുകയും ചെയ്തു. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. ഇതിനിടെ, ജനപ്രതിനിധികൾ നൽകിയതനുസരിച്ചാണ് പുതിയ അലൈൻമ​െൻറ് തയാറാക്കിയതെന്ന ഡെപ്യൂട്ടി കലക്ടറുടെ മറുപടിയാണ് പ്രശ്നമായത്. ഗ്രാമ പഞ്ചായത്ത് ബോർഡ് മീറ്റിങ്ങി​െൻറ തീരുമാനം തന്നെ അറിയിക്കുകയായിരുന്നുവെന്ന് െഡപ്യൂട്ടി കലക്ടർ വ്യക്തമാക്കി. ഇത് താനറിയില്ലെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അസീസ് പാറയിൽ പറഞ്ഞതോടെയാണ് ഭരണസമിതിയിലെ ഒളിച്ചുകളി വ്യക്തമായത്. ആരാണ് തീരുമാനിച്ചതെന്നും അദ്ദേഹം ഡെപ്യൂട്ടി കലക്ടറോട് ചോദിച്ചു. ഇതോടെയാണ് പ്രസിഡൻറിനെതിരെ സ്ത്രീകൾ അടക്കമുള്ളവർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. നാട്ടുകാരും പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെ ജനപ്രതിനിധികളും തമ്മിൽ വാക്തർക്കം ഉടലെടുത്തപ്പോൾ ഡെപ്യൂട്ടി കലക്ടർ യോഗം നിർത്തി ഇറങ്ങിപ്പോയി. ഇതിന് ശേഷവും നാട്ടുകാരും ജനപ്രതിനിധികളും ദേശീയപാതയിൽ വെച്ചും പരസ്പരം തർക്കിച്ചു. പൊലീസ് ഇടപെട്ടാണ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്. കഴിഞ്ഞദിവസം തേഞ്ഞിപ്പലത്തും ഇരകളുടെ യോഗം ബഹളത്തിൽ കലാശിച്ചിരുന്നു. ഇതേ തുടർന്ന് തേഞ്ഞിപ്പലത്തും െഡപ്യൂട്ടി കലക്ടർ ഇറങ്ങിപ്പോയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.