വള്ളിക്കാപ്പറ്റ ബധിരാന്ധ വിദ്യാലയത്തിന് സ്വന്തം കെട്ടിടം ഒരുങ്ങുന്നു

മങ്കട: ജില്ല പഞ്ചായത്ത് വള്ളിക്കാപ്പറ്റ ബധിരാന്ധ വിദ്യാലയത്തിന് വേണ്ടി നിര്‍മിക്കുന്ന കെട്ടിടത്തി​െൻറ ശിലാസ്ഥാപനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറി​െൻറ പ്രത്യേക അനുമതിയോെട 40 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. വള്ളിക്കാപ്പറ്റ അന്ധ വിദ്യാലയത്തോടനുബന്ധിച്ച് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ബധിരരും അന്ധരുമായ വിദ്യാർഥികള്‍ക്കായി ബധിരാന്ധ വിദ്യാലയം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. സ്വന്തമായി കെട്ടിടം അനുവദിക്കുന്നതോടെ സ്ഥാപനത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാകും. ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. അന്ധവിദ്യാലയം പ്രധാനാധ്യാപകൻ എ.കെ. യാസിര്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ മങ്കട ബ്ലോക്ക് പ്രസിഡൻറ് എലിക്കോട്ടില്‍ സഹീദ, വൈസ് പ്രസിഡൻറ് എന്‍.കെ. അസ്‌കര്‍, കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഹറാബി, ബ്ലോക്ക് അംഗം ഷാലി സേവ്യർ, ഡോ. കുഞ്ഞഹമ്മദ് കുട്ടി, പി. അബ്ദുല്‍ കരീം, ടി.എ. കോയട്ടി, അലി, ഷബ്‌ന, ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.