വ്യാജരേഖ ചമക്കൽ: പ്രതികളെ അറസ്​റ്റ്​ ചെയ്യണം ^യു.ഡി.എഫ്

പെരിന്തൽമണ്ണ: ലൈഫ്മിഷൻ പദ്ധതിയിൽ വീടിന് അർഹനായ വാകശേരി രാവുണ്ണിയെ രാഷ്ട്രീയ വിരോധത്തി​െൻറ പേരിൽ വ്യാജരേഖ ചമച്ച്, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ലിസ്റ്റിൽനിന്ന് വെട്ടിമാറ്റിയതിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നില്ലെന്ന് പഞ്ചായത്ത് യു.ഡി.എഫ് യോഗം കുറ്റപ്പെടുത്തി. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഒരുമാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പി. രാധാകൃഷ്ണൻ മാസ്റ്റർ, ഉമ്മർ അറക്കൽ, പി.പി. സെയ്തലവി, ടി. മുരളിധരൻ, കെ.എസ്. അനിഷ്, അമിർ പാതാരി, കളത്തിൽ ഹംസ, ജോർജ് കുളത്തൂർ, അബു താഹിർ തങ്ങൾ, വി. സുനിൽ ബാബു, ടി. ഹരിദാസ് എന്നിവർ സംസാരിച്ചു. 'ഒാേട്ടാ ടാക്സി നിരക്ക് വർധിപ്പിക്കണം' പെരിന്തൽമണ്ണ: ഇന്ധന-നിത്യോപയോഗ സാധന വിലവർധന പരിഗണിച്ച് ഒാേട്ടാ ടാക്സി നിരക്ക് വർധിപ്പിക്കണമെന്ന് ഒാേട്ടാമൊബൈൽ വർക്കേഴ്സ് ആൻഡ് ഡ്രൈവേഴ്സ് യൂനിയൻ (എഫ്.െഎ.ടി.യു) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ഷഫീഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ചിറയിൽ, അബ്ദുസ്സലാം നെയ്തോടെൻ, വസീമ ചെറുകോട്, കബീർ മമ്പാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.