എം.എസ്.എം പരിശീലന ക്യാമ്പ്​

മങ്കട: 'വേനലവധി നന്മയുടെ നേര്‍വഴി' പ്രമേയത്തില്‍ എം.എസ്.എം മങ്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'കോൺഫ്ലുവന്‍സ്' പരിശീലന ക്യാമ്പ് സമാപിച്ചു. വർധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ വിദ്യാർഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംഗമം ആവശ്യപ്പെട്ടു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇ. സഹീദ ഉദ്ഘാടനം ചെയ്തു. അജ്മല്‍ കൂട്ടില്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ഫാസില്‍ ആലുക്കൽ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിവിധ സെഷനുകളിലായി ഫോക്കസ് ഇന്ത്യ ചെയര്‍മാന്‍ യു.പി. യഹ്യ ഖാന്‍ മദനി, ജില്ല സെക്രട്ടറി ലുഖ്മാന്‍ പോത്തുകല്ല്, എം. ആദില്‍നസീഫ് മങ്കട, മജീദ് സ്വലാഹി, വി. നഫീസ ടീച്ചര്‍, ഉമ്മര്‍ തയ്യില്‍, എം. റിയാസ് അന്‍വര്‍, യു.പി. ശിഹാബുദ്ദീന്‍ അന്‍സാരി, ശിഹാര്‍ അരിപ്ര, അല്‍ത്താഫ് സുല്ലമി, ജസീര്‍ സുല്ലമി കൂട്ടില്‍, ഷഹീര്‍ പുളിക്കല്‍പറമ്പ എന്നിവര്‍ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു മങ്കട: പാലിയേറ്റിവ് ക്ലിനിക്കിന് കീഴില്‍ നടത്തുന്ന ഫാഷന്‍ ഡിസൈനിങ് ആൻഡ് െടയ്ലറിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്ക് മാത്രമായി നടത്തുന്ന കോഴ്‌സില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ 15ന് മുമ്പായി അപേക്ഷിക്കുക. ഫോൺ: 9048746721.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.