എം.എസ്.എഫ് പരസ്യ വിചാരണ

മലപ്പുറം: ദേശീയപാത സ്ഥലമെടുപ്പിൽ പ്രതിഷേധിച്ചവരെ തീവ്രവാദികൾ, രാജ്യദ്രോഹികൾ എന്ന് വിളിച്ച് അധിക്ഷേപിച്ച സി.പി.എം പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ചു. 'തീവ്രവാദി' പരാമർശം നടത്തിയ എ. വിജയരാഘവ​െൻറ കോലം കത്തിച്ചു. പ്രതിഷേധ സംഗമം മുസ്‌ലിം യൂത്ത് ലീഗ് ജില്ല സെക്രട്ടറി ബാവ വിസപ്പടി ഉദ്‌ഘാടനം ചെയ്തു. ഫാരിസ് പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. ഷാനവാസ് കോഡൂർ, സജീർ കളപ്പാടൻ, ഹക്കീം കോൽമണ്ണ, ശരീഫ് മുടിക്കോട്, ഷമീർ വാളൻ, വി.കെ. റാഷിദ്, നൗഷാദ് ഒളമതിൽ, ഇ.കെ. റഹീം, നവാഫ് പൂക്കോട്ടൂർ, ജസീൽ പറമ്പൻ എന്നിവർ സംസാരിച്ചു. പി.പി. നിസാമുദ്ദീൻ, ആസിഫ് പാലോളി, അഫ്സൽ പുൽപ്പറ്റ, റിയാസ് പൊടിയാട്, ജാഫർ താണിക്കൽ, മൂസ മുടിക്കോട്, സുഹൈൽ വളമംഗലം, ഇർഷാദ് പാട്ടുപാറ, ഷാഫി ആലത്തൂർപടി എന്നിവർ നേതൃത്വം നൽകി. സലീം അനുസ്മരണം മലപ്പുറം: കുന്നുമ്മലിൽ പത്രവിതരണം നടത്തിയിരുന്ന പോർട്ടർ സലീമി​െൻറ നിര്യാണത്തിൽ മലപ്പുറത്തെ പത്ര ഏജൻറുമാർ അനുശോചനം രേഖപ്പെടുത്തി. ജലിൽ രാമപുരം, സന്തോഷ് മലപ്പുറം, അസിസ് മലപ്പുറം, സുൽഫിക്കർ മക്കരപറമ്പ്, ജലീൽ കുന്നുമ്മൻ, ഹാരിസ് മലപ്പുറം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.