ചികിത്സ സഹായധന വിതരണവും കായികതാരങ്ങളെ ആദരിക്കലും

പുലാമന്തോൾ: കട്ടുപ്പാറയിൽ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനാവുന്ന കണക്കൻതൊടി നൂർ മുഹമ്മദിനുള്ള സഹായധന വിതരണവും പഞ്ചായത്തിൽ കായികമേഖലയിൽ മികച്ച താരങ്ങളെ ആദരിക്കൽ ചടങ്ങും നടന്നു. പുലാമന്തോൾ, ഏലംകുളം വാർത്തഗ്രൂപ്പുകൾ സംയുക്തമായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം എം.കെ. റഫീഖ നിർവഹിച്ചു. ഇഖ്ബാൽ പുലാമന്തോൾ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. വേലായുധൻ, വാർഡ് മെംബർ ഷാനടീച്ചർ, പെയിൻ ആൻഡ് പാലിയേറ്റിവ് പുലാമന്തോൾ യൂനിറ്റ് പ്രസിഡൻറ് ഇ.കെ. ഹനീഫ മാസ്റ്റർ, ഷറഫുദ്ദീൻ കുരുവമ്പലം, സിദ്ദീഖ് ചെമ്മാട്, ഷമീർ മാസ്റ്റർ, ശിഹാബ് മൂർക്കനാട്, അൻവർ കുഞ്ഞാണി ഏലംകുളം, അസീസ് ഏർബാദ്, സുനീർ കട്ടുപ്പാറ, കുഞ്ഞനു വളപുരം, മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് പുലാമന്തോളിലും പരിസരങ്ങളിലും കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള ഉപഹാര വിതരണവും പുലാമന്തോൾ-ഏലംകുളം വാർത്ത ഗ്രൂപ്പുകൾ സംയുക്തമായി സമാഹരിച്ച ചികിത്സ സഹായധനം 1,85,001 രൂപ ഏലംകുളം നിഷു മോൻ, പുലാമന്തോൾ പഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ എന്നിവർ ചേർന്ന് കണക്കൻതൊടി നൂർ മുഹമ്മദ് ചികിത്സ സഹായ നിധി ഭാരവാഹി ഏർബാദ് അസീസിനെ ഏൽപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.