ഇടിയപ്പത്തി​െൻറ അച്ചിനുള്ളില്‍ കടത്തിയ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: ഇടിയപ്പത്തി​െൻറ അച്ചിനുള്ളില്‍ സിലിണ്ടര്‍ രൂപത്തില്‍ കടത്തിയ സ്വര്‍ണം കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി സുഭാഷ് സുന്ദരനിൽ (28) നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ബാഗിലുണ്ടായിരുന്ന ഇടിയപ്പത്തി​െൻറ അച്ചിനുള്ളില്‍ സിലിണ്ടര്‍ രൂപത്തില്‍ 377 ഗ്രാം സ്വര്‍ണമാണുണ്ടായിരുന്നത്. വിപണിയില്‍ 10.49 ലക്ഷം രൂപ വിലവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.