റൂബി ജൂബിലി ആഘോഷ നിറവിൽ മണ്ണാർക്കാട് ദാറുന്നജാത്ത്

മണ്ണാർക്കാട്: ദാറുന്നജാത്ത് യതീംഖാനയുടെ റൂബി ജൂബിലി ആഷോഘ പരിപാടികളുടെ ഉദ്ഘാടനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മഅ്മൂൻ ഹുദവി വണ്ടൂർ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, ട്രഷറർ സി.കെ.എം. സ്വാദിഖ് മുസ്ലിയാർ, സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി.സി. തങ്ങൾ, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, പി.കെ. ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട്, സി.പി. ബാപ്പു മുസ്ലിയാർ, ഇ. അലവി ഫൈസി കുളപ്പറമ്പ്, കെ.സി. അബൂബക്കർ ദാരിമി, മുസ്തഫ അശ്റഫി കക്കുപ്പടി, കെ.പി.എം. അലി ഫൈസി, കല്ലടി അബൂബക്കർ മുസ്ലിയാർ, ടി.ടി. ഉസ്മാൻ ഫൈസി, ടി.എ. സലാം മാസ്റ്റർ, പഴേരി ശരീഫ്ഹാജി, കൊളമ്പൻ ആലിപ്പുഹാജി, എൻ. ഹംസ, അഡ്വ. ടി.എ. സിദ്ദീഖ്, സി. മുഹമ്മദ് ബഷീർ, കല്ലടി അബൂബക്കർ, കെ.പി. ബാപ്പുട്ടി ഹാജി എന്നിവർ പങ്കെടുത്തു. രാത്രി നടന്ന ആത്മീയ സദസ്സിന് പാണക്കാട് അബ്ദുൽ ഹയ്യ് നാസിർ ശിഹാബ് തങ്ങൾ നേതൃത്വം നൽകി. ശനിയാഴ്ച വൈകീട്ട് മൂന്നിന് ലഹരി വിരുദ്ധ സെമിനാർ നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. റൂബി ജൂബിലി ആഘോഷം എട്ടാം തീയതി സമാപിക്കും. വാദ്യോപകരണങ്ങൾ നൽകി മണ്ണാർക്കാട്: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പരിശീലനം ലഭിച്ച പട്ടികജാതി യുവതീയുവാക്കൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡൻറ് യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി. പ്രീത അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കെ.പി.എസ്. പയ്യനടം മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതി വികസന ഓഫിസർ വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയർമാൻ എൻ. സെയ്തലവി സ്വാഗതം പറഞ്ഞു. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. ഷംസുദ്ദീൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ സി. അച്യുതൻ, സീമ കൊങ്ങശ്ശേരി, ബ്ലോക്ക് അംഗങ്ങളായ ചന്ദ്രിക രാജേഷ്, കെ.പി. മൊയ്തു, രുഗ്മിണി, രാധ, അമ്മു, ശ്രീവിദ്യ, ഒ.പി. ഷരീഫ്, എൻ. രാമകൃഷ്ണൻ, രാജൻ ആമ്പാടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രത്നകുമാരി, സൈലാബി, രമണി, ആസൂത്രണ സമിതി അംഗം ഹസൻ മുഹമ്മദ്, അബു വറോടൻ എന്നിവർ സംബന്ധിച്ചു. ഒമ്പത് ഗ്രൂപ്പുകളിലായി 130 പേർക്കാണ് വാദ്യോപകരണങ്ങൾ നൽകിയത്. സഫീർ അനുസ്മരണം 19ന് മണ്ണാർക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂനിറ്റ് നടത്തുന്ന സഫീർ അനുസ്മരണവും സാമാധാന സന്ദേശസംഗമവും 19ന് വൈകീട്ട് 6.30ന് കോടതിപ്പടിയിൽ നടക്കും. അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.