മെഡിക്കൽ കോളജിൽ കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രഫിക്ക് 19.69 ലക്ഷം

മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒാങ്കോളജി ഡിപ്പാർട്മ​െൻറിൽ കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രഫി യന്ത്രം വാങ്ങാൻ 19.69 ലക്ഷം രൂപ അനുവദിച്ചു. സാമ്പത്തിക വർഷാവസാനം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ബജറ്റ് വിഹിതത്തിൽ ശേഷിച്ച തുകയിൽനിന്ന് പദ്ധതിക്ക് ഭരണാനുമതി നൽകി. കേരള മെഡിക്കൽ കോർപറേഷൻ ലിമിറ്റഡിൽനിന്ന് (കെ.എം.സി.എൽ) യന്ത്രം വാങ്ങണം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നൽകിയ അപേക്ഷ സർക്കാർ പരിഗണിച്ചാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.