സര്‍വകലാശാല പ്രസില്‍ അത്യാധുനിക ബൈൻഡിങ് മെഷീന്‍

തേഞ്ഞിപ്പലം: മണിക്കൂറില്‍ 2000വരെ പുസ്തകങ്ങള്‍ ബൈൻഡ് ചെയ്യാവുന്ന ആധുനിക മള്‍ട്ടിക്ലാംപ് ബൈൻഡിങ് മെഷീ​െൻറ സ്വിച്ച്ഓണ്‍ കർമം കാലിക്കറ്റ് സര്‍വകലാശാല പ്രസില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. പാഠപുസ്തകങ്ങളുടെയും വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് വേണ്ടിയുള്ള പഠനസഹായികളുടെയും ബൈൻഡിങ് ജോലികള്‍ക്ക് യന്ത്രം ഏറെ സഹായകരമാവും. നിലവിലുള്ള യന്ത്രത്തി​െൻറ ഇരട്ടിയാണ് ശേഷി. ചടങ്ങില്‍ പ്രോ വൈസ്ചാന്‍സലര്‍ ഡോ. പി. മോഹന്‍, ഫിനാന്‍സ് ഓഫിസര്‍ കെ.കെ. സുരേഷ്, പ്രസ് സൂപ്രണ്ട് വി. ഓം പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.