സരസ് മേളയിൽ ഇന്ന്

പട്ടാമ്പി: സരസ് മേളയിൽ വെള്ളിയാഴ്ച സാംസ്‌കാരിക സായാഹ്നം കെ.വി. വിജയദാസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. മുൻ മന്ത്രി കെ.ഇ. ഇസ്മയിലിനെയും പൊറാട്ടുനാടകക്കാരൻ മണ്ണൂർ ചന്ദ്രനെയും ആദരിക്കും. മൻസിയയുടെ നൃത്തവും വട്ടേനാട് സ്‌കൂളി​െൻറ മറഡോണ നാടകവും അരങ്ങേറും. ആന്ധ്രയുടെ പോത്രകുലുവും ബിഹാറി​െൻറ ലിട്ടി ചോക്കയും പട്ടാമ്പി: സരസ് മേളയിൽ മധുരപലഹാരങ്ങളുടെ റാണിയാണ് ആന്ധ്രയുടെ പോത്രകുലു. തീയിൽ കുടം കമിഴ്ത്തി തിളപ്പിച്ച പാലിൽ മുക്കിയ വെള്ളത്തുണി കുടത്തിന്മേൽ വിരിച്ചാൽ കിട്ടുന്ന നേർത്ത പാൽപാടയിൽ അണ്ടിപ്പരിപ്പും നിലക്കടല പൊടിച്ചതും ശർക്കരയോ പഞ്ചസാരയോ ചേർത്ത് മടക്കിക്കഴിക്കാൻ തയാറാക്കുന്നതാണ് പോത്രക്കുലു. ബുരേലു, ചക്കരപൊങ്കൽ, ഹൈദരാബാദ് ദം ബിരിയാണി, വെജ് പക്കോടി, മിർച്ചി ബജി എന്നിവയാണ് ആന്ധ്രയുടെ മറ്റ് വിഭവങ്ങൾ. രജ്മന്ദിദേവി, കൗസല്യദേവി എന്നീ രണ്ടുപേരാണ് ബിഹാറിൽനിന്നെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.