കോരയാറിലെ ചെക്ക്​ഡാമുകളിലേക്ക് വെള്ളം വിട്ടുനൽകും

പാലക്കാട്: കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം ലഭിക്കുന്ന വെള്ളം കോരയാറിലെ ചെക്ക്ഡാമുകളിൽ നിറക്കുമെന്ന് അധികൃതർ. ആളിയാർ ഡാമിലെ ശേഷിക്കുന്ന വെള്ളം കോരയാർ ചെക്ക്ഡാമുകളിലേക്ക് തുറന്നുവിടും. ഇനി കുടിവെള്ളം മാത്രമേ നൽകൂ. വേനൽമഴ നല്ല രീതിയിൽ ലഭിച്ചതിനാൽ പറമ്പിക്കുളം ഡാമിൽ 5.3 ടിം.എം.സി വെള്ളമുണ്ട്. ആളിയാർ ഡാമിൽ 0.4 ടി.എം.സി വെള്ളമാണ് ശേഷിക്കുന്നത്. പ്രതിദിനം 250 ദശലക്ഷം വെള്ളം പറമ്പിക്കുളത്തുനിന്ന് ആളിയാറിലേക്ക് വിട്ടുകൊടുക്കാമെന്ന് തമിഴ്നാട് സമ്മതിച്ചിട്ടുണ്ട്. കുന്നങ്കാട്ടുപതി റെഗുലേറ്ററിലും കോര‍യാറിലെ അഞ്ചോളം ചെക്ക്ഡാമുകളിലും വെള്ളം നിറച്ചിട്ടുണ്ടെന്ന് പി.എ.പി ജോയൻറ് ഡയറക്ടർ പി. സുധീർ പറഞ്ഞു. കോര‍യാറിൽ ബാക്കിയുള്ള ചെക്ക്ഡാമുകളിലാണ് വെള്ളം നിറക്കുക. കരാർ പ്രകാരം മണക്കടവ് വിയറിൽ 5678 ദശലക്ഷം ഘനയടി വെള്ളമാണ് ഇതുവരെ ലഭിച്ചത്. 1572 ഘനയടി വെള്ളം കൂടി ജൂണിനകം ലഭിക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ കരാർ പ്രകാരം ലഭിക്കാനുള്ള മുഴുവൻ വെള്ളവും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പറമ്പിക്കുളം-ആളിയാർ പദ്ധതി ജലസംഭരണ നില ദശലക്ഷം ഘനയടിയിൽ താഴെ: ബ്രാക്കറ്റിൽ കഴിഞ്ഞ വർഷത്തെ ജല ലഭ്യതയുടെ ശതമാന ക്കണക്ക്. ലോവർ നീരാർ -160.40 (149.42), തമിഴ്നാട് ഷോളയാർ - 496.58 (132.75), കേരള ഷോളയാർ - 2511.90 (136.74), പറമ്പിക്കുളം - 5923.46 (103.67), തൂണക്കടവ് - 335.83 (107.94), പെരുവാരിപ്പള്ളം - 345.36 (109.07), തിരുമൂർത്തി - 1183.28 (191.88), ആളിയാർ - 418.30 (43.88).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.