പാരലൽ കോളജ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്നും നാളെയും

തിരൂർ: പാരലൽ കോളജ് അസോസിയേഷൻ സംസ്ഥാന സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ കുറ്റിപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് ടാഗോർ കോളജിൽ സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ ഒമ്പതിന് ടാഗോർ കോളജ് പരിസരത്ത് നിന്ന് പ്രകടനം ആരംഭിക്കും. പൊതുസമ്മേളനം നിള പാർക്കിൽ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ജിജി വർഗീസ് മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ സംസ്ഥാന രക്ഷാധികാരി പി. രാജ്മോഹൻ, വൈസ് പ്രസിഡൻറ് സി. മോഹനൻ, ജില്ല പ്രസിഡൻറ് എം. ഫൈസൽ, സെക്രട്ടറി കെ. നജീബ്, ട്രഷറർ യു. സമീർ, എ.ജി. രാജീവൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.