ദാറുന്നജാത്ത് റൂബി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

മണ്ണാർക്കാട്: മണ്ണാർക്കാട് ദാറുന്നജാത്ത് യതീംഖാനയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ച് നഗരത്തിൽ വിളംബരജാഥ നടത്തി. കോടതിപ്പടിയിൽനിന്ന് ആരംഭിച്ച വിളംബര ജാഥ ജൂബിലി ആഘോഷ നഗരിയായ നെല്ലിപ്പുഴ ദാറുന്നജാത്തിലെ മുഹമ്മദലി ശിഹാബ് തങ്ങൾ നഗറിൽ സമാപിച്ചു. നാലുനാൾ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഉദ്ഘാടന സമ്മേളനം വൈകുന്നേരം 6.30ന് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കും. ചിത്രരചന മത്സരം മണ്ണാർക്കാട്: ലോക വെറ്ററിനറി ദിനാചരണ ഭാഗമായി കേരള വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷൻ 14ന് രാവിലെ 10ന് പാലക്കാട് പി.എം.ജി സ്കൂളിൽ ജില്ലയിലെ വിദ്യാർഥികൾക്ക് ചിത്രരചന മത്സരം നടത്തുന്നു. എൽ.പി, യു.പി ഹൈസ്കൂൾ വിദ്യാർഥികൾക്ക് വ്യത്യസ്ത വിഷയങ്ങളിലാണ് മത്സരം. താൽപര്യമുള്ളവർ 12ന് മുമ്പ് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 8086997726, 9207899809.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.