അലീഗഢ് വിദ്യാഭ്യാസ മേള: എടവണ്ണ ജാമിഅ നദ്​വിയ ചാമ്പ്യൻമാർ

പെരിന്തൽമണ്ണ: അലീഗഢ് മുസ്ലിം സർവകലാശാല മലപ്പുറം കേന്ദ്രത്തിലെ വിദ്യഭ്യാസ വിഭാഗവും ഇറാം എജ്യൂക്കേഷൻ വെൽഫെയർ ട്രസ്റ്റും സംഘടിപ്പിച്ച എജ്യൂസിയർ-2018 ദേശീയ വിദ്യാഭ്യാസ മേളയിൽ എടവണ്ണ ജാമിഅ നദ്വിയ െട്രയിനിങ് കോളജ് ജേതാക്കളായി. കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചർ എജ്യൂക്കേഷൻ സ​െൻറർ മലപ്പുറം രണ്ടാം സ്ഥാനവും ഫറൂഖ് ട്രെയിനിങ് കോളജ് കോഴിക്കോട്, ബാഫഖി യത്തീംഖാന െട്രയിനിങ് കോളജ് എന്നിവ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം മഞ്ഞളാംകുഴി അലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കേന്ദ്രം ഡയറക്ടർ പ്രഫ. അബ്്ദുർറഷീദ്, ഇറാം എജുക്കേഷൻ സി.ഇ.ഒ മനോഹർ വർഗീസ്, ജനറൽ കൺവീനർ േഡാ. കെ. മുഹമ്മദ് ബഷീർ, കോഒാഡിനേറ്റർ പി.പി. അബ്ദുൽ ബാസിത്ത്, ഓർഗനൈസിങ് സെക്രട്ടറി എ.ംകെ. നസീറലി, മുഹമ്മദ് അഹ്സം ഖാൻ, ബുഷറ ഷെഹ്സാദി അഷ്ഫാഖ്, നഗ്മ നിസാർ, അനിൽ കുമാർ, അബ്ദുല്ല, ഗസാല തബസ്സും എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.