നികുതി പിരിവ് 100 ശതമാനം: കണ്ണമംഗലം ഗ്രാമപഞ്ചായത്തിന് അഭിനന്ദനം

കണ്ണമംഗലം: നൂറ് ശതമാനം നികുതി പിരിച്ച കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ജീവനക്കാരെയും ഭരണസമിതിയെയും വേങ്ങര പെർഫോമൻസ് യൂനിറ്റ് അഭിനന്ദിച്ചു. സീനിയർ സൂപ്രണ്ട് എം.വി. രാമൻകുട്ടി വാര്യർ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സരോജിനിക്ക് ഉപഹാരം നൽകി. എൽ.ഡി.സി പി. ശബ്നയെ യോഗം പ്രത്യേകം അഭിനന്ദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. സരോജിനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പുള്ളാട്ട് സലീം, സ്ഥിരംസമിതി അധ്യക്ഷരായ ടി.കെ. അബ്ദുട്ടി, ബേബി ചാലിൽ, പി.ഇ. ശരീഫ, മെമ്പർമാർ, പെർഫോമൻസ് യൂനിറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബസിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.