കുടിവെള്ള പൈപ്പ് അറ്റകുറ്റപ്പണി നടത്തി

പുലാമന്തോൾ: തകർന്ന് കുടിവെള്ളം പാഴായിരുന്ന പൈപ്പി​െൻറ അറ്റകുറ്റപ്പണി നടത്തി. പുലാമന്തോൾ-കൊളത്തൂർ റൂട്ടിലെ താവുള്ളിപ്പാലത്തിലാണ് പൈപ്പ് ലൈൻ തകർന്ന് മാസങ്ങളായി കുടിവെള്ളം പാഴായിരുന്നത്. കുടിവെള്ള പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താതെ വെള്ളം റോഡിൽ പാഴാവുന്നത് സംബന്ധിച്ച് ബുധനാഴ്ച മാധ്യമം വാർത്ത നൽകിയിരുന്നു. അന്നുതന്നെ വാട്ടർ അതോറിറ്റി ജീവനക്കാരെത്തി വൈകീേട്ടാടെ അറ്റകുറ്റപ്പണി നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.