നാരായണ‍െൻറ വിരലുകളിൽ ഇഴ ചേർന്നത് ആയിരങ്ങളുടെ ജീവിതം

പരപ്പനങ്ങാടി: യന്ത്രവത്കരണത്തി​െൻറ കാലത്ത് വല നെയ്ത്തിലൂടെ ജീവിതം മെനയുകയാണ് നാരായണൻ വലിയപറമ്പത്ത്. പരപ്പനങ്ങാടി കെട്ടുങ്ങൽ അഴിമുഖത്തിനടുത്തുള്ള വീട്ടിൽ നാലുപതിറ്റാണ്ടായി ഇദ്ദേഹം ഉപജീവന മാർഗം കണ്ടെത്തുന്നത് വീശൽ വല കെട്ടാനുള്ള നൈപുണ്യം കൊണ്ടാണ്. കുലത്തൊഴിലിലൂടെ ആയിരക്കണക്കിന് വീശൽ മത്സ്യതൊഴിലാളികളുടെ ഉപജീവനത്തിന് നാരായണൻ വഴിയൊരുക്കി. വ്യക്തികളും കച്ചവടക്കാരും വല നെയ്യാൻ നാരായണനെ തേടിയെത്തുന്നു. പലരും ഈ കുലത്തൊഴിൽ രംഗം വിട്ടെങ്കിലും ശുഭാപ്തി വിശ്വാസത്തോടെ നാരായണൻ പിടിച്ചു നിൽക്കുന്നു. പദ്ധതി വിപുലമാക്കി വൻ വാണിജ്യ വ്യാവസായിക സാധ്യതകൾ ആരായാൻ പലരും ഉപദേശിച്ചെങ്കിലും നിലവിലുള്ള രീതിയിൽ മുന്നോട്ടുപോകാനാണ് ഈ 65കാര‍​െൻറ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.