അഗതി ഫണ്ട്​ കെട്ടിക്കിടക്കൽ: മന്ത്രി ജലീൽ റിപ്പോർട്ട്​ തേടി

മലപ്പുറം: അഗതികൾക്ക് അനുവദിച്ച കോടികളുടെ ഫണ്ട് വിനിയോഗിക്കാത്ത സംഭവത്തിൽ വകുപ്പ് മന്ത്രി ഇടപെടുന്നു. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിേനറ്ററോടും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോടും ഒരാഴ്ചക്കുള്ളിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി കെ.ടി. ജലീൽ ആവശ്യപ്പെട്ടു. 14.51 കോടി രൂപ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നത് സംബന്ധിച്ച് 'മാധ്യമം' വ്യാഴാഴ്ച നൽകിയ വാർത്തയെ തുടർന്നാണ് നടപടി. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'അഗതി രഹിത കേരളം' പദ്ധതിക്കായുള്ള പ്രോജക്ട് ഏപ്രിൽ 30നകം സമർപ്പിക്കണം. എന്നാൽ, ജില്ലയിലെ പഞ്ചായത്തുകൾ െമല്ലെപ്പോക്ക് നയം തുടരുകയാണ്. ഇതിൽ ആവശ്യമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്കും പ്രസിഡൻറുമാർക്കും സി.ഡി.എസ് ചെയർപേഴ്സന്മാർക്കും മന്ത്രി നിർദേശം നൽകി. അഗതികൾക്ക് ലഭിക്കേണ്ട ഒരു പൈസ പോലും നഷ്ടപ്പെടില്ല. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികൾ ജാഗ്രത കാണിക്കണം. പഞ്ചായത്തുകളിൽ അഗതികൾക്ക് ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നുണ്ടെന്ന് അതത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ 14 പഞ്ചായത്തുകൾ അഗതി രഹിത കേരളം പദ്ധതി സർവേ നടത്തി അപ്പീൽ വെരിഫിക്കേഷൻ പോലും പൂർത്തിയാക്കിയിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലും പഞ്ചായത്ത് സെക്രട്ടറിമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ അലംഭാവം വ്യക്തമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.