ഫാർമസിസ്​റ്റ്​ തസ്തിക ഉടൻ നികത്തണം: കെ.ജി.പി.എ ജില്ല കൺവെൻഷൻ

മലപ്പുറം: സർക്കാർ ആശുപത്രികളിലെ ഫാർമസിസ്റ്റ് തസ്തിക അടിയന്തരമായി നികത്തണമെന്ന് കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അബ്്ദുറസാഖ് നാലകത്ത് അധ്യക്ഷത വഹിച്ചു. എസ്. സുഗതൻ, ബെന്നി മാത്യു, ഡോ. ഫിറോസ് ഖാൻ, പ്രഫ. മുഹമ്മദ് ഹനീഫ, ജ്യോതികുമാർ പുല്ലാനി, അയ്യപ്പൻ, വി. നാസർ, കെ. ജംഷീന എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം കെ.ജി.പി.എ സംസ്ഥാന പ്രസിഡൻറ് എ.എൻ. സുനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.ടി. സദാനന്ദൻ, ജില്ല സെക്രട്ടറി ശ്രീധരൻ മേലേത്തൊടി എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിഗോവിന്ദൻ, പി.ടി. ഇബ്രാഹിം, എം.എസ്. മനോജ് കുമാർ, കെ.സി. ശശിധരൻ, സി.കെ. അനിൽ ചേകവർ, എം. ഷഹീം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അബ്്ദുറസാഖ് നാലകത്ത് (പ്രസി.), ശ്രീധരൻ മേലേത്തൊടി (സെക്ര.), കെ.പി. സമോദ് (ട്രഷ.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.