കിണർനിറ, കൃഷിത്തോട്ടം; അവധി ആഘോഷിച്ച്​ ഇൗ കുട്ടിക്കൂട്ടം

പെരിന്തൽമണ്ണ: പ്ലസ് ടു പരീക്ഷ കഴിഞ്ഞ് അലഞ്ഞുതിരിഞ്ഞും മൊബൈൽ ഫോണിൽ കളിച്ചും കളയാൻ അൻസാറിനും കൂട്ടുകാർക്കം ഒട്ടും സമയമില്ല. ഏറ്റെടുത്ത 'ക്വട്ടേഷൻ വർക്കുകൾ' പൂർത്തിയാക്കാനുണ്ട്. അതിനായി രാപ്പകൽ അധ്വാനത്തിലാണ് കൗമാരം പിന്നിട്ട കൂട്ടുകാർ. വീടുകളിലും സ്ഥാപനങ്ങളിലും കിണർ റീചാർജിങ്ങും ജൈവ പച്ചക്കറിത്തോട്ടമൊരുക്കിയുമാണ് പരിയാപുരം സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് പ്രവർത്തകരായ കെ.പി. മുഹമ്മദ് അൻസാറിനും കൂട്ടുകാരും അവധിക്കാലം ആഘോഷിക്കുന്നത്. വീടിനു മുകളിൽ പെയ്തിറങ്ങുന്ന മഴവെള്ളം ഒട്ടും ചോർന്നു പോകാതെ കിണറ്റിലേക്കെത്തിച്ച് ജലദൗർലഭ്യത്തെ ചെറുക്കാൻ കിണർനിറ പദ്ധതി ഇതിനകം പതിനഞ്ചോളം വീടുകളിൽ ഇവർ യാഥാർഥ്യമാക്കി. തൃശൂർ മഴപ്പൊലിമയിലെ ഉദ്യോഗസ്ഥരാണ് ഇവരെ മഴവെള്ള റിചാർജിങ് പഠിപ്പിച്ചത്. കഴിഞ്ഞഓണം, ക്രിസ്മസ് അവധിക്കാലത്ത് റീചാർജ് ചെയ്ത കിണറുകളിൽ ഇപ്പോൾ ധാരാളം വെള്ളമുണ്ട് എന്നതും വിദ്യാർഥികൾക്കും നാട്ടുകാർക്കും ആവേശം പകരുന്നു. തിരിനനയിലൂടെ വീട്ടുമുറ്റത്തും ടെറസിലും ജൈവ പച്ചക്കറിത്തോട്ടമൊരുക്കാനും ഇവർ തയാറാണ്. 20 വീടുകളിൽ ഇതിനകം തോട്ടമൊരുങ്ങിക്കഴിഞ്ഞു. ജൈവവളം നിർമിക്കാനും പരിശീലനം നൽകും. പച്ചക്കറി കൃഷിക്കായി മികച്ച പന്തലൊരുക്കാനും കുട്ടിക്കൂട്ടം തയാർ. അധ്വാനത്തിന് പ്രതിഫലം ചോദിക്കില്ല. എന്നാലും വീട്ടുകാർ നൽകുന്ന 'സ്നേഹസമ്മാനം' തുടർപഠനത്തിനുള്ള കരുതലായി മിടുക്കർ സ്വരൂപിക്കുന്നു. അൻസാറിനൊപ്പം ജസ്റ്റിൻ കുര്യാക്കോസ്, ടി. മുഹമ്മദ് ഷിനാൻ, സി.പി. സുഖിൽ, ഷിൽജു സേവ്യർ, ലെവിൻ സെബാസ്റ്റ്യൻ എന്നിവരും ടീം ലീഡർമാരായുണ്ട്. സ്കൂൾ മാനേജർ ഫാ. ജേക്കബ് കൂത്തൂർ, പ്രിൻസിപ്പൽ ബെനോ തോമസ്, എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ ബെന്നി തോമസ്, മനോജ് വീട്ടുവേലിക്കുന്നേൽ എന്നിവരും കുട്ടികൾക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ട്. പടം.. pmna mc 3 പുത്തനങ്ങാടിയിലെ ഒരുവീട്ടിൽ 'കിണർനിറ' ഒരുക്കുന്ന പരിയാപുരം സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് പ്രവർത്തകർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.