റോഡ് ഉദ്ഘാടനം

വളാഞ്ചേരി: 2016-17 വർഷത്തെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച ജാറത്തിങ്ങൽ-പെരുങ്ങോട്ട്പറമ്പ് റോഡ് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാറാക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് എ.പി. മൊയ്‌തീൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കല്ലൻ ആമിന, അബു ഹാജി കാലൊടി, മൊയ്‌തീൻ മാടക്കൽ, ബാവുട്ടി പുളിക്കൽ, ഷറഫുദ്ദീൻ പുളിക്കൽ, സി.എ. അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. കണ്ണീരിനിടയിലും ആശ്വാസമായി വട്ടപ്പാറയിൽ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം വളാഞ്ചേരി: ദേശീയപാത വട്ടപ്പാറ ഇറക്കത്തിൽ കണ്ടെയ്നർ ലോറി ഓട്ടോറിക്ഷയുടെ മുകളിൽ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത് ആശ്വാസമായി. ഒട്ടോ ഡ്രൈവർ വളാഞ്ചേരി പാലച്ചുവട് മുഹമ്മദ് നിസാര്‍ (33), പരേതനായ തയ്യില്‍ സെയ്തലവിയുടെ ഭാര്യ ഖദീജ (48), മകൻ മുഹമ്മദ് അനീസി​െൻറ ഭാര്യ ആതവനാട് കുന്നത്ത് ഷാഹിന (25) എന്നിവരാണ് മാർച്ച് ആറിന് നടന്ന അപകടത്തിൽ മരിച്ചത്. പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഈ കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കൾ തിരുവനന്തപുരത്തെത്തി സ്ഥലം എം.എൽ.എ, മന്ത്രി കെ.ടി. ജലീൽ, ധനമന്ത്രി തോമസ് ഐസക്ക് എന്നിവരെ കണ്ട് ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.