കുടിവെള്ളത്തിനായി പട്ടിയിൽപറമ്പ്​ കോളനി​​യുടെ കാത്തിരിപ്പ്​

കൂട്ടിലങ്ങാടി: രണ്ടുവർഷം മുമ്പ് ആരംഭിച്ച കുടിവെള്ള വിതരണ പദ്ധതിയിൽനിന്ന് വേനൽ തീരും മുമ്പ് വെള്ളമെത്തുമെന്ന പ്രതീക്ഷയിൽ പട്ടിയിൽപറമ്പ് എസ്.സി കോളനിവാസികൾ. ജില്ല പഞ്ചായത്ത് 17 ലക്ഷം രൂപയും മങ്കട ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപയും ചെലവഴിച്ചാണ് പട്ടിയിൽപറമ്പ് കോളനി ജലവിതരണ പദ്ധതി ആവിഷ്കരിച്ചത്. കോളനിക്കുപുറമേ, കൊഴിഞ്ഞിൽ ഭാഗത്തും കുടിവെള്ളമെത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി കോളനിയുടെ താഴ്ഭാഗത്ത് വയലിൽ കിണർ കുത്തി പമ്പ് സ്ഥാപിച്ചു. ൈവദ്യുതി കണക്ഷനും ലഭിച്ചു. സംഭരണത്തിനും വിതരണത്തിനുമായി മുടിക്കുന്നിൽ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, വിതരണ പൈപ്പ് ലൈൻ ഇടുന്നത് നീണ്ടുപോവുകയാണ്. വിതരണ ശൃംഖലക്കായി പൈപ്പുകൾ കോളനിക്ക് സമീപത്തായി ഇറക്കിവെച്ചിട്ടുണ്ട്. എന്നാൽ, കണക്ഷൻ നൽകുന്നത് എന്നാരംഭിക്കുമെന്ന് ആർക്കും അറിയില്ല. പ്രദേശത്തുകാർ കുടിവെള്ളത്തിനായി ഏറെ പ്രയാസ പ്പെടുകയാണ്. സമീപത്തെ കിണറുകളിൽ ജലനിരപ്പ് ദിവസവും താഴ്ന്നുകൊണ്ടിരിക്കുന്നു. വേനൽ കനത്തിട്ടും കൊണ്ടുവന്ന പൈപ്പ് സ്ഥാപിച്ച് ജലവിതരണം നടത്താൻ ബന്ധപ്പെട്ടവർക്കായില്ല. ശേഷിക്കുന്ന പണികൾ ഇനിയും നീണ്ടുപോകാതെ എത്രയും വേഗം പൂർത്തീകരിച്ച് ജലവിതരണം ആരംഭിക്കണമെന്നാണ് കോളനിക്കാരുടെയും സമീപവാസികളുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.