അടയാളം ചിത്രപ്രദർശനം തുടങ്ങി

മലപ്പുറം: ചിത്രകാരൻ മാട്ടി മുഹമ്മദി​െൻറ ചിത്രപ്രദർശനം കോട്ടക്കുന്ന് ആർട്ട് ഗാലറിയിൽ തുടങ്ങി. തദ്ദേശഭരണമന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജീവനക്കാരനായ മാട്ടി മുഹമ്മദി​െൻറ മനോഹര ചിത്രങ്ങൾ അടുത്ത പഞ്ചായത്ത് ദിനാഘോഷത്തിൽ ഉൾെപ്പടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കിളിയമണ്ണിൽ ഫസൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, വി.പി. അനിൽ, ആർട്ടിസ്റ്റുമാരായ ദയാനന്ദൻ, സഗീർ, ഹനീഫ് രാജാജി, ആമിർ കോഡൂർ എന്നിവർ സംസാരിച്ചു. പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ, ടി.വി. ഇബ്രാഹിം എം.എൽ.എ എന്നിവർ പ്രദർശനം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.