യൂത്ത് ലീഗ് പൊതുയോഗവും ബൈത്തുറഹ്​മ താക്കോൽദാനവും

പെരിന്തൽമണ്ണ: മുസ്ലിം ലീഗ് വാർഷികാഘോഷങ്ങളുടെ ഭാഗമായി കട്ടുപ്പാറ ശാഖ മുസ്ലിം യൂത്ത് ലീഗ് പൊതുയോഗം സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡൻറ് അബ്ദുല്ല ബംഗ്ലാവിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, യൂത്ത് ലീഗ്‌ ജില്ല സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ്, ബ്ലോക്ക് മെംബർ അമീർ പാതാരി, അർഷദ് ആരിഫ് കുന്നത്ത് പി. ശുഹൈബ് എന്നിവർ സംബന്ധിച്ചു. ലീഗി​െൻറ പഴയ കാല പ്രവർത്തകരെ ആദരിച്ചു. വാർഷികാഘോഷ ഭാഗമായി താഴെക്കോട് ആദിവാസി കോളനിയിൽ യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു. മുസ്ലിം ലീഗ് എഴുപതാം വാർഷികത്തോടനുബന്ധിച്ച് കട്ടുപ്പാറയിൽ നിർമിച്ച ബൈത്തുറഹ്മയുടെ താക്കോൽ ദാനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർഥം നിർമിച്ചുനൽകുന്ന രണ്ടാമത്തെ ഭവനമാണിത്. പെയിൻറിങ് ജോലിക്കാരനായ നെരുവത്ത് പറമ്പിൽ വേലായുധനാണ് കട്ടുപ്പാറ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെ.എം.സി.സി, ശിഹാബ് തങ്ങൾ ട്രസ്റ്റ് കമ്മിറ്റികൾ സംയുക്തമായി വീട് നിർമിച്ചു നൽകിയത്. കർഷക തൊഴിലാളി ക്ഷേമനിധി പരിഷ്കരിക്കണം-കെ.എസ്.കെ.ടി.യു പെരിന്തൽമണ്ണ: കർഷക തൊഴിലാളി ക്ഷേമനിധി കാലോചിതമായി പരിഷ്കരിക്കണമെന്ന് കെ.എസ്.കെ.ടി.യു പെരിന്തൽമണ്ണ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ. ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഇ. രാജേഷ് അധ്യക്ഷത വഹിച്ചു. എൻ. കണ്ണൻ, വി. രമേശൻ, എൻ.പി. ഉണ്ണികൃഷ്ണൻ, വി.മോഹൻ ടി. സരോജിനി. കെ. വിനോദിനി. എം.കെ. ശ്രീധരൻ, കെ.ആർ. രവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.