ദേശീയപാത: പൊന്നാനി താലൂക്കിലെ 3 എ വിജ്​ഞാപനമിറങ്ങി

കുറ്റിപ്പുറം: ദേശീയപാത സർവേയുടെ ഭാഗമായി പൊന്നാനി താലൂക്കിലെ ആറ് വില്ലേജുകളിൽനിന്നേറ്റെടുക്കേണ്ട ഭൂമിയുടെ 3 എ വിജ്ഞാപനമിറങ്ങി. തവനൂർ, കാലടി, ഇൗഴവത്തിരുത്തി, പൊന്നാനി നഗരം, വെളിയങ്കോട്, പെരുമ്പടപ്പ് വില്ലേജുകളിൽനിന്നായി 55.1377 ഹെക്ടർ സ്ഥലമാണ് സർക്കാർ ഏറ്റെടുത്ത് നൽകേണ്ടത്. ജില്ല റവന്യൂ വകുപ്പ് വഴി ശേഖരിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന വിജ്ഞാപനത്തിൽ സർവേ നമ്പർ, ഏറ്റെടുക്കേണ്ട ഭൂമിയുടെ വിസ്തീർണം, അംശം ദേശം, ഭൂമിയുടെ തരം തുടങ്ങിയ വിവരങ്ങളാണുള്ളത്. ഈ വിജ്ഞാപനമിറങ്ങിയ തീയതി മുതൽ 21 ദിവസത്തിനകം സ്ഥലമുടമക്ക് ദേശീയപാത സ്ഥലമേറ്റെടുപ്പി​െൻറ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർക്ക് പരാതി സമർപ്പിക്കാം. വിജ്ഞാപനമിറങ്ങി ഒരു വർഷത്തിനകം സ്ഥലമേറ്റെടുത്ത് 3 ഡി വിജ്ഞാപനമിറക്കണം. ഈ കാലയളവിനുള്ളിൽ സ്ഥലമേറ്റെടുത്ത് നൽകേണ്ടത് സംസ്ഥാന സർക്കാറാണ്. കുറ്റിപ്പുറം പാലം മുതൽ ജില്ല അതിർത്തിയായ കാപ്പിരിക്കാട് വരെയുള്ള 31.565 കിലോമീറ്റർ ഭാഗത്തെ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 3 എ വിജ്ഞാപനമാണ് കേന്ദ്ര െഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഈ ഭാഗത്തെ സർവേ നടപടികൾ 2013ൽ പൂർത്തിയാക്കിയെങ്കിലും പ്രതിഷേധത്തെതുടർന്ന് തടസ്സപ്പെട്ടതിനാൽ 3 ഡി വിജ്ഞാപനമടക്കമുള്ള നടപടികൾ പൂർത്തിയാക്കാനായിരുന്നില്ല. നിലവിൽ സർവേ നടക്കുന്ന കുറ്റിപ്പുറം മുതൽ ഇടിമൂഴിക്കൽ വരെയുള്ള നടപടികൾ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും. ഈ ഭാഗങ്ങളിലെ പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ കണക്കെടുപ്പ് അടുത്തദിവസം തുടങ്ങും. ഈ ഭാഗത്തെ 3 ഡി വിജ്ഞാപനം സർവേ പൂർത്തിയാകുന്ന മുറക്ക് കാലതാമസം കൂടാതെയിറക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. പൊന്നാനി താലൂക്കിലെ സർവേ നടപടികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാനാകുമെന്നും സർവേ ഉടൻ തുടങ്ങുമെന്നും ഡെപ്യൂട്ടി കലക്ടർ (എൽ ആൻഡ് എ എൻ.എച്ച്) ഡോ. ജെ.ഒ. അരുൺ 'മാധ്യമ'ത്തോട് പറഞ്ഞു. മുസ്തഫ മേലേതിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.