വിരുന്നെത്തുന്നവർ ചാലിയാറിൽ അപകടങ്ങളിൽപെടുന്നത് പതിവാകുന്നു

കൊടിയത്തൂർ: വിരുന്നെത്തുന്നവർ ചാലിയാറിൽ അപകടങ്ങളിൽപെടുന്നത് പതിവാകുന്നതോടെ ഭീതിയോടെ പരിസരവാസികൾ. രണ്ടു മാസങ്ങൾക്കുമുമ്പ് കീഴുപറമ്പിൽ വിരുന്നിനെത്തിയ വിദ്യാർഥി മരിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ ഈ രീതിയിൽ അഞ്ചിലധികം മരണം സംഭവിച്ചിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽനിന്ന് ചാലിയാറി​െൻറ കരകളിലേക്ക് വരുന്നവർക്ക് ഈ പ്രദേശത്തെക്കുറിച്ച് ധാരണയില്ലാതെ വെള്ളത്തിലിറങ്ങിയാണ് അപകടങ്ങളിൽ അധികവും സംഭവിക്കുന്നത്. പുഴയുടെ ആഴെത്തക്കുറിച്ച് അപകട സൂചന ബോർഡുകളും സ്ഥാപിച്ചിട്ടില്ല. മണൽ കുഴികളും ദുരന്തത്തിന് ഇടയാക്കാറുണ്ട്. അപകടം സംഭവിച്ച സ്ഥലത്ത് കല്ല് പാകിയിട്ടുണ്ടെങ്കിലും മൂന്ന് മീറ്റർ കഴിഞ്ഞാൽ ചളി കെട്ടിക്കിടക്കുന്നതായി പരിസരവാസികൾ പറയുന്നു. ഇന്നലെയുണ്ടായ അപകടത്തിലും വിരുന്നുവന്നവരോട് പുഴയിലിറങ്ങരുതെന്ന് ബന്ധുക്കൾ വിലക്കിയിരുന്നു. മുകളിലെ വീട്ടിൽനിന്ന് തീരെ ശ്രദ്ധയിൽപ്പെടാത്ത സ്ഥലമാണ് കുണ്ടുകടവ്. വളരെ ഇടുങ്ങിയതും കുത്തനെയുള്ളതുമായ നടവഴിയാണ് കടവിലേക്കുള്ളത്. അപകടത്തിൽപ്പെട്ടവിവരം മുകളിലെ വീട്ടിലറിയാൻ വൈകിയതും രക്ഷാപ്രവർത്തനം വൈകാനിടയാക്കി. ബഹളം കേട്ട് ഒാടിയെത്തിയ തറമ്മൽ അബ്ദുറഹിമാൻ, നഇൗം, കുഞ്ഞോയി എന്നിവരാണ് അപകടത്തിൽപെട്ടവരെ പുഴയിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. മുക്കം സബ് ഇൻസ്പക്ടർ അഭിലാഷും സംഘവും സംഭവസ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.