മലമ്പുഴ റിങ് റോഡ്: നിർമാണം വേഗത്തിലാക്കാൻ തീരുമാനം

പാലക്കാട്: മലമ്പുഴ റിങ് റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ ഭരണപരിഷ്കരണ കമീഷൻ ചെയർമാനും എം.എൽ.എയുമായ വി.എസ്. അച്യുതാനന്ദ​െൻറ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. നിർമാണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റോഡ് നിർമാണത്തിനാവശ്യമായ വനാതിർത്തിയിലുൾപ്പെട്ട 230 മീറ്റർ സ്ഥലത്തിന് പാരിസ്ഥിതികാനുമതി ലഭ്യമാക്കാൻ യോഗത്തിൽ പങ്കെടുത്ത വനം മന്ത്രി കെ. രാജു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഭൂസർവേ വകുപ്പ് റോഡിനാവശ്യമായ ഭൂമിയുടെ കണക്ക് ഏപ്രിൽ 13നകം നൽകും. വനാതിർത്തിയിലുള്ള ഭൂമിയുടെ പരിശോധന റിപ്പോർട്ട് തയാറാക്കി വനം വകുപ്പ് ഏപ്രിൽ 15നകം നിരാക്ഷേപ പത്രം നൽകും. വനംവകുപ്പ് വിട്ടുനൽകുന്ന ഭൂമിക്ക് പകരമായി ജലസേചന വകുപ്പി​െൻറ സ്ഥലം നൽകും. റിങ് റോഡി​െൻറ വിശദമായ പദ്ധതി റിപ്പോർട്ടും നിരാക്ഷേപ പത്രവും സഹിതം ഏപ്രിൽ അവസാനത്തോടെ കിഫ്ബിക്ക് നൽകാൻ യോഗം തീരുമാനിച്ചു. നിലവിലുള്ള 32 കി.മീ. റോഡി​െൻറ നവീകരണ പ്രവൃത്തികൾ പദ്ധതി റിപ്പോർട്ടിലുൾപ്പെടുത്തും. യോഗത്തിൽ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര രാമചന്ദ്രൻ, ഡി.എഫ്.ഒ നരേന്ദ്രനാഥ് വെള്ളൂരി, പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ എം.എൻ. ജീവരാജ്, എക്സിക്യൂട്ടിവ് എൻജിനീയർ പി. ശ്രീലേഖ, കേരള റോഡ്സ് ഫണ്ട് ബോർഡ് ചീഫ് എൻജിനീയർ വി.പി. ബിനു, സർവേ സൂപ്രണ്ട് സുനിൽ കുമാർ, വി.എസ്. അച്യുതാനന്ദ​െൻറ പ്രതിനിധി എ. പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു. എൽ.ബി.എസ് കോഴ്സ് പ്രവേശനം പാലക്കാട്: ലാൽ ബഹദൂർ ശാസ്ത്രി ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ആലത്തൂർ ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ, ഡെസ്ക് ടോപ് പബ്ലിഷിങ്, സി.പ്ലസ്.പ്ലസ് കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവരിൽനിന്നും ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫൈനാൻഷ്യൽ അക്കൗണ്ടിങ്(ഡി.സി.എഫ്.എ), ടാലി കോഴ്സുകളിലേക്ക് പ്ലസ് ടു(കോമേഴ്സ്)/ബി.കോം/എം.കോം യോഗ്യതയുള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഡി.സി.എഫ്.എ കോഴ്സിന് എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾ ഫീസ് നൽകേണ്ടതില്ല. ഫോൺ: 04922 222660. ക്ഷീര വികസന വകുപ്പി​െൻറ ക്ഷേമ പദ്ധതികൾക്ക് അപേക്ഷിക്കാം പാലക്കാട്: ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുൽ കൃഷി, മിൽക് ഷെഡ് ഡെവലപ്മ​െൻറ് പദ്ധതികൾക്ക് ക്ഷീര കർഷകരിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ബ്ലോക്ക് ക്ഷീര വികസന ഓഫിസുകളിൽ ലഭിക്കും. അപേക്ഷ ഏപ്രിൽ 20നകം നൽകണമെന്ന് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.