200 ഗ്രാം കഞ്ചാവ് പിടികൂടി

പാലക്കാട്: 200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം ആശ്രാമം പടിഞ്ഞാറ്റതിൽ അതുലിൽ (19) നിന്നാണ് എക്ൈസസ് സംഘം കഞ്ചാവ് പിടികൂടിയത്. പറളി റെയിൽവേ സ്റ്റേഷൻ ഗേറ്റിനു സമീപത്തുനിന്നാണ് പിടികൂടിയത്. ബി.ജെ.പി നേതാവിന് വെേട്ടറ്റ സംഭവം: പൊലീസ് അന്വേഷണം ആരംഭിച്ചു വടക്കഞ്ചേരി: മൂലങ്കോട് കവളപ്പാടത്ത് ബി.ജെ.പി നേതാവ് ഷിബുവിനെ (38) വെട്ടി ഗുരുതരമായി പരിക്കേൽപിച്ച കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലത്തൂർ ഡിവൈ.എസ്.പി ഷംസുദ്ദീ​െൻറ നേതൃത്വത്തിലാണ് അന്വേഷണം. ഒമ്പത് സി.പി.എം പ്രവർത്തകർക്കെതിരെയാണ് വധശ്രമത്തിന് മംഗലം ഡാം പൊലീസ് കേസെടുത്തിട്ടുള്ളത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷിബുവിനെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയേക്കും. ഇതിനിടെ പ്രതികളിൽ ഏതാനുംപേർ പൊലീസ് പിടിയിലായതായും സൂചനയുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ഒമ്പതംഗ സംഘം വീട്ടുമുറ്റത്ത് ഷിബുവിനെ വെട്ടി പരിക്കേൽപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.