ആര്യങ്കാവ് പൂരം പൂത്തിറങ്ങി

ഷൊർണൂർ: കവളപ്പാറ . ഓങ്ങല്ലൂർ മാട് മുതൽ കണ്ണിയംപുറം തോട് വരെയുള്ള 96 ദേശങ്ങളിലുള്ള തട്ടകവാസികൾ ഒഴുകിയെത്തിയപ്പോൾ പൂരപ്പറമ്പ് ജനസാഗരമായി. പുലർച്ച വിശേഷാൽ പൂജകളോടെ ആരംഭിച്ച ചടങ്ങുകൾക്ക് രാവിലെ 11ന് ഭഗവതിക്ക് തിരുവാഭരണങ്ങൾ ചാർത്തിയതോടെ ആവേശത്തിമിർപ്പിലേക്ക് കടന്നു. ഉച്ചയോടെ ഏക പെൺകുതിരയായ 'മുണ്ടായ കൊടിച്ചി' പടിഞ്ഞാറെ നടയിലെത്തിയതോടെ കുതിരക്കളിക്ക് തുടക്കമായി. ഇതിന് ശേഷം നായര് വേല കാവിൽ വലംവെച്ചു. തുടർന്ന് വിവിധ ദേശ കുതിരകൾ തിരുമുറ്റത്തിറങ്ങി ഭഗവതിയെ വണങ്ങി. വൈകീട്ട് ഏഴിന് പടിഞ്ഞാറെ നടയിൽ മുണ്ടായ കുതിരയെ കാവിലേക്ക് പരമ്പരാഗത ചടങ്ങുകളോടെ വരവേറ്റു. പകൽ പൂരത്തിന് സമാപനം കുറിച്ച് കമ്പം കൊളുത്തലും കരിമരുന്ന് പ്രയോഗവും നടന്നു. രാത്രി പത്തിന് പോരൂർ ഉണ്ണികൃഷ്ണൻ, കല്ലൂർ ഉണ്ണികൃഷ്ണൻ, ചിറക്കൽ നിധീഷ് എന്നിവർ തൃത്തായമ്പക അവതരിപ്പിച്ചു. തുടർന്ന് കൊമ്പ് പറ്റ്, കുഴൽപറ്റ്, കേളി എന്നിവ നടന്നു. സറ്റേജിൽ സെലിബ്രിറ്റി മെഗാഷോയും നടന്നു. പുലർച്ച വിവിധ ദേശ കുതിരകളുടെ വിടവാങ്ങൽ ചടങ്ങിന് ശേഷം ശ്രീരാമ പട്ടാഭിഷേകം തോൽപ്പാവക്കൂത്ത് അവതരണത്തോടെ 21 ദിവസം നീണ്ടുനിന്ന ഉത്സവത്തിന് സമാപനമായി. കവളപ്പാറ ആര്യങ്കാവ് പൂരത്തോടനുബന്ധിച്ച് നടന്ന കുതിരക്കളി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.