കാവേരി: അണ്ണാ ഡി.എം.കെ നിരാഹാരസമരത്തിൽ മദ്യവും ബിരിയാണിയും

കോയമ്പത്തൂർ: കാവേരി മാനേജ്മ​െൻറ് ബോർഡ് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ സംഘടിപ്പിച്ച നിരാഹാരസമരത്തിൽ മദ്യവും ബിരിയാണിയും. സമരപന്തലുകൾക്ക് സമീപത്തെ കേന്ദ്രങ്ങളിൽ പണവും ബിരിയാണി പാക്കറ്റുകളും മദ്യവും വിതരണം ചെയ്തതി​െൻറ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. കോയമ്പത്തൂർ, വെല്ലൂർ, പുതുക്കോട്ട, സേലം തുടങ്ങിയ ജില്ലകളിലെ സമരദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കോയമ്പത്തൂരിൽ ഗാന്ധിപുരത്തിലാണ് ഉപവാസവേദി ഒരുക്കിയിരുന്നത്. ആയിരക്കണക്കിനാളുകളെയാണ് വാഹനങ്ങളിൽ എത്തിച്ചത്. ഇതിൽ ഉത്തരേന്ത്യൻ തൊഴിലാളികളും ഉൾപ്പെടും. 500 രൂപ വരെ നൽകുമെന്ന് പറഞ്ഞാണ് പ്രാദേശിക നേതാക്കൾ കൂട്ടിക്കൊണ്ടുവന്നതെന്ന് സ്ത്രീകളും മറ്റും പറഞ്ഞു. ഉപവാസ പന്തലിന് സമീപത്തെ രഹസ്യകേന്ദ്രങ്ങളിലാണ് പ്രവർത്തകർക്ക് മദ്യക്കുപ്പികളും ബിരിയാണിയും വിതരണം ചെയ്തത്. ഗാന്ധിപുരത്തിലെ മദ്യവിൽപന കേന്ദ്രങ്ങളിലും ബാറുകളിലും ഹോട്ടലുകളിലും ബാഡ്ജ് ധരിച്ച പ്രവർത്തകരുടെ വൻ തിരക്കനുഭവപ്പെട്ടു. ഇത് ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ നേതാക്കളും പ്രവർത്തകരും ചേർന്ന് മർദിച്ചു. ഉപവാസ സമാപന സമ്മേളനത്തിൽ തമിഴകമൊട്ടുക്കും 15 ലക്ഷം പ്രവർത്തകരാണ് പെങ്കടുത്തതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അവകാശപ്പെട്ടു. എന്നാൽ, ആത്മാർഥതയില്ലാത്ത സമരമാണിതെന്ന് മക്കൾ നീതിമയ്യം പ്രസിഡൻറ് കമൽഹാസൻ തിരുച്ചിയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.