സഫീർ വധം: ഗൂഢാലോചന പ്രതികൾ ഒളിവിലെന്ന് മുഖ്യമന്ത്രി

മണ്ണാർക്കാട്: കുന്തിപ്പുഴയിലെ സഫീർ വധക്കേസിൽ ഗൂഢാലോചന കുറ്റം ചുമത്തിയ പ്രതികൾ ഒളിവിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും സഹായം ചെയ്തവരെയും പിടികൂടുന്നതിൽ പൊലീസി​െൻറ ഭാഗത്ത് നിന്ന് അലംഭാവമുണ്ടായിരിക്കുകയാണെന്നും ഷംസുദ്ദീൻ പറഞ്ഞു. ഗൂഢാലോചന നടത്തിയതായി വെളിവായിട്ടുണ്ട്. തുടർന്ന് ഐ.പി.സി 130 (ബി) വകുപ്പ് കൂടി ഉൾപ്പെടുത്തിയതായും പത്ത് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.